gnn24x7

വിദ്യാർത്ഥി സംഘടനയിൽ അംഗം ആയാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതി: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0
177
gnn24x7

തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനയിൽ അംഗം ആയാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതിയാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ്. പാർട്ടി മെമ്പർഷിപ്പ് എടുത്താൽ അധ്യാപകരാകും. എന്ത് നിയമവിരുദ്ധ പ്രവർത്തനത്തിനും ഉള്ള പാസ്പോർട്ട്‌ ആണ് എസ്എഫ്ഐ മെമ്പർഷിപ്പെന്നും ​ഗവർണർ വിമർശിച്ചു.

അതേസമയം, നിഖിൽ തോമസിനെതിരെ പരാതി നൽകാൻ നടപടി തുടങ്ങിരിക്കുകയാണ് കലിംഗ സർവകലാശാല. നിഖിലിൻ്റെ വിലാസം അടക്കം രേഖകൾ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുകയാണ്. കേരളത്തിൽ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും സർവകലാശാല വ്യക്തമാക്കി. നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഇന്നലെ കലിം​ഗ സർവ്വകലാശാല രം​ഗത്ത് വന്നിരുന്നു. നിഖിൽ തോമസ് എന്നൊരു വിദ്യാർത്ഥി അവിടെ പഠിച്ചിട്ടില്ലെന്നായിരുന്നു കലിം​ഗ സർവ്വകാലാശാലയുടെ വെളിപ്പെടുത്തൽ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7