gnn24x7

റൗലറ്റ് ഹബ്ബാർഡ് തടാകത്തിൽ നിന്ന് മൃതദേഹംവീണ്ടെടുത്തു പോലീസ് -പി പി ചെറിയാൻ

0
185
gnn24x7

റൗലറ്റ്(ഡാളസ് ): റൗലറ്റ് ലയ്ക്ക് ഹബ്ബാർഡ്  തടാകത്തിൽ നിന്ന്ഒരു  മൃതദേഹം വീണ്ടെടുത്തതായി ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് പുറപ്പെടുവിച്ച റൗലറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് പ്രസ് റിലീസിൽ പറയുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, കാണാതായ ആൾ സണ്ണി ജേക്കബിന്റെ മൃതദേഹം ആണോ എന്ന് റൗലറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിട്ടില്ല, കാരണം അത് ഒരു “അജ്ഞാത പുരുഷൻ” ആണെന്ന് അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

റൗലറ്റ് റോഡിന്റെ 1300 ബ്ലോക്കിന് സമീപം വെള്ളത്തിൽ  ചൊവ്വാഴ്ച, ഏകദേശം 8:11 മണിയോടെ, ഒരു മൃതദേഹം കണ്ടെത്തിയതായി റൗലറ്റ് പോലീസിന് 911 കോൾ ലഭിക്കുകയായിരുന്നു . റൗലറ്റ് പിഡിയും ഫയർ യൂണിറ്റുകളും ചേർന്ന് റെസ്ക്യൂ ഡൈവ് ടീമിനൊപ്പം മൃതദേഹം വീണ്ടെടുക്കാൻ ശ്രമിച്ചു. ഡാലസ് പോലീസ് ഡിപ്പാർട്ട്‌മെന്റും ഡാളസ് മെഡിക്കൽ എക്‌സാമിനറും മൃതദേഹം കൊണ്ടുപോകാൻ സംഭവസ്ഥലത്തു എത്തിച്ചേർന്നു

മൃതദേഹം അഴുകിയതിനാൽ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനായി റൗലറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് ഡാലസ് മെഡിക്കൽ എക്സാമിനരുടെ റിപ്പോര്ടിനായി  കാത്തിരിക്കുകയാണ് .

ഭാര്യ കാണാതായ സണ്ണി ജേക്കബിനെ (60) കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് റൗലറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ഇന്നലെ അവരുടെ ഫേസ്ബുക്ക് സോഷ്യൽ മീഡിയ പേജിൽ ഒരു പോസ്റ്റ് പങ്കിട്ടു. 2023 ജൂൺ 18-ന് ടെക്‌സാസിലെ റൗലെറ്റിലെ സസ്സാഫ്രാസ് വേയുടെ 2600 ബ്ലോക്കിന് സമീപമുള്ള തന്റെ വസതിയിൽ നിന്ന് സണ്ണി ഇറങ്ങിപ്പോയതായി റിപ്പോർട്ടുകൾ.

കാണാതായ സണ്ണി ജേക്കബിന്റെ കുടുംബവും  റൗലറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റും ഡാളസ് കൗണ്ടി മെഡിക്കൽ എക്‌സാമിനറും മൃതദേഹം കണ്ടെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു..

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7