gnn24x7

വ്യാജരേഖ കേസ്; വിദ്യ ജൂലൈ 6 വരെ റിമാൻഡിൽ

0
248
gnn24x7

പാലക്കാട്: വ്യാജരേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ഗസ്റ്റ് ലക്ചററായി നിമനം നേടാന്‍ ശ്രമിച്ചെന്ന കേസില്‍ കെ വിദ്യയെ ജൂലൈ 6 വരെ റിമാന്‍ഡ് ചെയ്തു. അഗളി പൊലീസ്  രജീസ്റ്റര്‍ ചെയ്ത കേസില്‍ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതിയാണ്  വിദ്യയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിലും വിട്ടത്. ജാമ്യാപേക്ഷ 24ന് പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കാൻ വിദ്യ തയ്യാറായില്ലെന്ന് പ്രോസീക്യൂഷൻ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഒളിവിൽ പോയില്ലെന്നു പ്രതിഭാഗം വാദിച്ചു.

സുഹൃത്തിന്‍റെ  വീട്ടിൽ ഉണ്ടായിരുന്നു. പോലീസ് കണ്ടെത്തണമായിരുന്നു. നോട്ടീസ് നൽകിയാൽ ഹാജരാകുമായിരുന്നു. മാധ്യമങ്ങളുടെ താല്പര്യത്തിനു വേണ്ടിയാണു പോലീസ് പ്രവർത്തിക്കുന്നത്. തീവ്രവാദ കേസുകൾ കൈകാര്യം ചെയ്യും പോലെയാണ് പോലീസ് നടപടി. മീഡിയയെ തൃപ്തിപ്പെടുത്താനാണ് പോലീസ് ഇങ്ങനെ ഒക്കെ ചെയ്തത്. കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിർത്തു. ഒറിജിനൽ രേഖകൾ കണ്ടെത്താനാണ് കസ്റ്റഡി ആവശ്യം എന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ ആവശ്യം അംഗീകരിച്ചാണ് രണ്ട് ദിവസത്തേക്ക് വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7