gnn24x7

“അസ്ത്ര” ട്രെയിലർ പുറത്തുവിട്ടു

0
364
gnn24x7

വയനാടൻ മലനിരകളുടെ ഉൾവനങ്ങൾ പലപ്പോഴും രഹസ്യസംഭവങ്ങളുടെ ഗർഭസ്ഥ കേന്ദ്രമാണ്.
അത്തരമൊരു സാഹയര്യങ്ങളുടെ അന്തർധാരയിലേക്ക് കടന്നു ചെല്ലുന്ന ഒരു സിനിമയാണ് അസ്ത്ര .
പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേംകുമാർ കല്ലാട്ട് അവതരിപ്പിച്ച് ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അസ്ത്ര . ‘ഈ ചിത്രത്തിൻ്റെെട്രയിലർ പുറത്തു വിട്ടിരിക്കുന്നു ‘
മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രയിലർ പ്രകാശനം നടത്തിയിരിക്കുന്നത്.
ഈ താരങ്ങളെല്ലാം ഈ ചിത്രത്തിൽ അഭിനയിച്ചവർ കൂടിയാണ്.
പ്രേംകുമാർ കല്ലാട്ടും
പ്രീ നന്ദ് കല്ലിട്ടുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വയനാടിൻ്റെ പശ്ചാത്തലത്തിലൂടെ കാലിക പ്രാധാന്യമുള്ള
ഒരു വിഷയം കൂടി ഉൾപ്പെടുത്തി പൂർണ്ണമായും ക്രൈം ത്രില്ലറായിട്ടാണ്ട് ഈ ചിത്രത്തിൻ്റെ അവതരണം.
അമിത് ചക്കാലക്കൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുഹാസിനികുമരനാണ് നായികയായി എത്തുന്നത്.
കലാഭവൻ ഷാജോൺ, സുധീർ കരമന, ശ്രീകാന്ത് മുരളി, അബു സലിം ,സെന്തിൽ കൃഷ്ണ, മേഘനാഥൻ, സന്തോഷ് കീഴാറ്റൂർ, ചെസിൽ അശോകൻ, നീനാ ക്കുറുപ്പ് ,രേണു സൗന്ദർ ,പരസ്പരം പ്രദീപ്, ജിജു രാജ്, സസ്യാ മനോജ്, സനൽ കല്ലാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.
വിനു.കെ.മോഹൻ.ജിജു രാജ് എന്നിവരുടേതാണ് തിരക്കഥ’
ഹരി നാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ ഈണം പകർന്നിരിക്കുന്നു.
മണി പെരുമാൾ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – അഖിലേഷ് മോഹൻ.
കലാസംവിധാനം – ശ്യാംജിത്ത് രവി .
മേക്കപ്പ് – രഞ്ചിത്ത് അമ്പാടി.
കോസ്റ്റും – ഡിസൈൻ –
അരുൺ മനോഹർ
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – റാം
പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ് .
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നു
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7