ഡാളസ്: ജൂൺ 18 ഞായറാഴ്ച വൈകിട്ട് ഡാളസ് പട്ടണത്തിലെ റോളറ്റ് സിറ്റിയിൽ അന്തരിച്ച മലയാളി സണ്ണി ജേക്കബ്ബി (60) ന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു.. കുടുംബംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അനുശോചന സന്ദേശത്തിൽ പറയുന്നു .

റോളറ്റ്, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്ക് വസതിയിൽ നിന്നും ഞായറാഴ്ച നടക്കാൻ പോയ സണ്ണി ജേക്കബ്ബിന്റെ മൃതദേഹം ജൂൺ 20 ചൊവ്വാഴ്ച രാവിലെ 8 മണിയോടെ സണ്ണി തിരോധാനം ചെയ്ത വസതിയുടെ സമീപമുള്ള ജലാശയത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.
മരണപ്പെട്ട സണ്ണി ജേക്കബ്ബും, കുടുംബവും ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് വിശ്വാസികളാണ്. പരേതന് രണ്ട് മക്കൾ ഉണ്ട്.
സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക് കൊപ്പേൽ റോളിങ്ങ് ഓൿസ് മെമ്മോറിയൽ സെമെട്രയിൽ, തുടർന്നു
അനുസ്മരണ സമ്മേളനം രാവിലെ 10 മണിക് ഫാർമേഴ്‌സ് ബ്രാഞ്ച് 13930 ഡിസ്ട്രിബൂഷൻ വേയിലുള്ള മെട്രോചർച്ചിൽ വെച്ച് നടക്കും
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL





































