വാഷിംഗ്ടൺ ഡി സി :ശ്രീനാരായണ ഗുരുവിന്റെ ദർശനവും ആത്മീയ പാരമ്പര്യങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയായ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ *ഭരണ സമിതിയുടെ പ്രവർത്തനോൽഘാടനം വാഷിംഗ്ടൺ ഡി സി യിൽ നിര്വഹിക്കപെട്ടു
പ്രസിഡന്റ് ആയി ഡോ. ശിവദാസൻ മാധവൻ ചാന്നാർ നേതൃത്വം നൽകുന്ന ഭരണ സമിതിയിൽ മിനി അനിരുദ്ധൻ ജനറൽ സെക്രട്ടറി, സന്ദീപ് പണിക്കർ ട്രെഷറർ.അനിൽ കുമാർ വൈസ് പ്രസിഡന്റ് (ജനറൽ അഡ്മിനിസ്ട്രേഷൻ), മനോജ് കുട്ടപ്പൻ വൈസ് പ്രസിഡന്റ് (ഫൈനാൻഷ്യൽ മാനേജ്മെൻറ്), സാജൻ നടരാജൻ ജോയിന്റ് സെക്രട്ടറി, ശ്രീനി പൊന്നച്ചൻ ജനറൽ കൺവീനർ എന്നിവർ എക്സിക്യൂട്ടീവ് സ്ഥാനം വഹിക്കുന്ന ഇരുപത്തി ഒന്ന് അംഗങ്ങളുള്ള ട്രസ്റ്റിബോഡാണ് സനയുടെ ഭരണസമിതി.
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനങ്ങൾക്ക് മിഴിവേകാൻ വിവിധ മേഖലകളിൽ സംഘടനാ പാടവം തെളിയിച്ച അനുഭവ സമ്പന്നരെ അണിനിരത്തികൊണ്ട് കരുത്താർന്ന ഒരു ഭരണ സമിതി ആണ് സനക്ക് ഉള്ളത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL





































