gnn24x7

ഓപ്പറേഷൻ തിയറ്ററുകളിലെ വസ്ത്രധാരണരീതി സാര്‍വത്രികം; സര്‍ജിക്കല്‍ ഹുഡ്സിനും കൈയടക്കം മറയ്ക്കുന്ന രീതിയില്‍ ആചാരപ്രകാരമുള്ള വസ്ത്രധാരണത്തിനും അനുമതി നൽകാനാവില്ല

0
375
gnn24x7

തിരുവനന്തപുരം: ലോകമെമ്പാടും ഓപ്പറേഷൻ തിയറ്ററുകളില്‍ അനുവര്‍ത്തിച്ചു വരുന്ന വസ്ത്രധാരണരീതി സാര്‍വത്രികമാണെന്നും അതില്‍ മാറ്റംവരുത്താനില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസ്. ഇക്കാര്യം വിദ്യാര്‍ഥിനികളെ ബോധ്യപ്പെടുത്തിയെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.

തിയറ്ററിനുള്ളില്‍ രോഗിക്ക് അണുബാധയേല്‍ക്കാതിരിക്കുക എന്നതിനാണ് പ്രാധാന്യം. ഡോക്ടര്‍മാര്‍ പാലിച്ചുവരുന്ന ഡ്രസ് കോഡിന് വിരുദ്ധമായുള്ള വസ്ത്രധാരണം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ വിദ്യാര്‍ഥികളോട് വിവരിക്കുകയും അവര്‍ക്കത് ബോധ്യപ്പെടുകയും ചെയ്തു. എങ്കിലും കമ്മിറ്റി രൂപീകരിച്ച്‌ വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രിൻസിപ്പല്‍ പറഞ്ഞു. സര്‍ജൻമാര്‍, അനസ്തേഷ്യ ഡോക്ടര്‍മാര്‍, ഇൻഫെക്ഷ്യസ് വിഭാഗം എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടാകും കമ്മിറ്റി രൂപീകരിക്കുക.

ഓപ്പറേഷൻ തിയറ്ററിനുള്ളില്‍ ഹിജാബിന് സമാനമായ ‘സര്‍ജിക്കല്‍ ഹുഡ്സും’ കൈയടക്കം മറയ്ക്കുന്ന രീതിയില്‍ ആചാരപ്രകാരമുള്ള വസ്ത്രധാരണത്തിനും അനുമതി നല്‍കണമെന്നുമായിരുന്നു ഏഴ് വിദ്യാര്‍ഥിനികളുടെ ആവശ്യം. ഇതുന്നയിച്ച്‌ പ്രിൻസിപ്പലിനാണ് കത്തുനല്‍കിയത്. കൈ പൂര്‍ണമായും മറയ്ക്കുന്ന സ്ക്രബ് ധരിക്കാൻ അനുവദിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജാതി, മത വിശ്വാസങ്ങള്‍ക്ക് അതീതമായി രോഗീസുരക്ഷ മുൻകണ്ട് തയ്യാറാക്കിയ സാര്‍വത്രിക മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ഈ ആവശ്യങ്ങളെന്ന് ഡോക്ടര്‍മാരും പറയുന്നു. ഐഎംഎ അടക്കമുള്ള സംഘടനകളും വിദ്യാര്‍ഥിനികളുടെ ആവശ്യത്തെ എതിര്‍ത്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7