gnn24x7

ആർ.ഡി.എക്സ് ടീസർ എത്തി

0
277
gnn24x7


ഒരു പള്ളിപ്പെരുന്നാളിൻ്റെ പിന്നാമ്പുറങ്ങൾ ആ നാടിനെത്തന്നെ സംഘർഷ ഭരിതമാക്കുന്ന മൂന്നു ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് ആർ.ഡി.എക്സ്.
നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം വീക്കെൻ്റ് ബ്ലോഗ്‌ബസ്റ്ററിൻ്റെ ബാന
റിൽ സോഫിയാ പോൾ നിർമ്മിക്കുന്നു.
മൾട്ടി ആക്ഷൻ ബിഗ് ബഡ്ജറ്റ് ചിത്രമായ ആർ.ഡി.എക്സിൻ്റെ ആദ്യ ടീസർ പുറത്തുവിട്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ടീസിനു ലഭിച്ചിരിക്കുന്നത്.

യൂത്തിൻ്റെ കാഴ്ച്ചപ്പാടിലൂടെ ചോരക്കു ചോര പല്ലിനു പല്ല് എന്നു വിശ്വസിച്ചു പോരുന്ന മൂന്നു ചെറുപ്പക്കാർ റോബർട്ട് ,ഡോണി, സേവ്യർ എന്നിവർ ‘ഇണപിരിയാത്ത സൗഹൃദത്തിൻ്റെ കണ്ണികൾ തങ്ങളിൽ ഒരാൾക്കു നേരെ കൈയ്യോങ്ങുന്നവൻ്റെ പൊടിപോലും പിന്നെ കാണിക്കാത്ത ചങ്കൂറ്റത്തിൻ്റെ പ്രതീകങ്ങൾ ..
“കൂട്ടത്തിലൊരാളെ തൊട്ടതിൻ്റെ പേരിൽ കൊച്ചിൻ കാർണിവൽ നിർത്തിച്ച ടീമാ … ഓരോരുത്തനേയും എണ്ണിയെണ്ണി പൊക്കിയിരിക്കും.”
ഇതാണ് ആർ.ഡി.എക്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റോബർട്ടിൻ്റേയും, ഡോണിയുടേയും, സേവ്യറിൻ്റേയും പൊതു സ്വഭാവം.
സമീപകാലത്തെ ഏറ്റം മികച്ച അക്ഷൻ ചിത്രമെന്നും ഈ ചിത്രത്തെ വിശേഷിപ്പിക്കാം. തീ പാറുന്ന സംഘട്ടനങ്ങൾ എന്നു തന്നെ വിശേഷിപ്പിക്കാം.
ചിത്രത്തിൻ്റെ ഓരോ നിമിഷവും സംഘർഷവും ഉദ്വേഗവും നില നിർത്തിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
യുവനിരയിലെ ശ്രദ്ധേയരായ ഷയ്ൻ നിഗം, ആൻ്റെണി വർഗീസ്, നീരജ് മാധവ്, എന്നിവരാണ് റോബർട്ട്, ഡോണി.സേവ്യർ എന്നിവരെ പ്രതിനിധീകരിക്കുന്നത്.
ലാൽ, ബാബു ആൻ്റെണി, ബൈജു സന്തോഷ്, മാലാ പാർവ്വതി, നിഷാന്ത് സാഗർ,
സന്ധീപ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫർ അൻപ് അറിവാണ് ഈ ചിത്രത്തിലെ സംഘട്ടന്നങ്ങൾ ഒരുക്കിയിരിക്കുന്നത്.
സംലട്ടനങ്ങൾ ഈ ചിത്രത്തിൻ്റെ ഏറ്റവും ഹൈലൈറ്റാണ്.
തിരക്കഥ – ഷബാസ് റഷീദ് – ആദർശ് സുകുമാരൻ
സംഗീതം -സാം സി.എസ്.
ഗാനങ്ങൾ – മനു മഞ്ജിത്ത് –
ഛായാഗ്രഹണം – അലക്സ്.ജെ.പുളിക്കൽ .
എഡിറ്റിംഗ് – റിച്ചാർഡ് കെവിൻ.
കലാസംവിധാനം – ജോസഫ് നെല്ലിക്കൽ
പ്രൊഡക്ഷൻ എക്സി
ക്കുട്ടീവ് – എസ്റ്റാൻ
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ് .
ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് ഈ ചിത്രം പ്രദർശത്തിനെത്തുന്നു.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7