gnn24x7

യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് ഖലിസ്ഥാൻ തീവ്രവാദികൾ ആക്രമിച്ച് തീയിട്ടു

0
204
gnn24x7

സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ഖലിസ്ഥാൻ തീവ്രവാദികൾ ആക്രമിച്ചു തീയിട്ടു. ശനിയാഴ്ച നടന്ന സംഭവത്തെ യുഎസ് വിദേശകാര്യവകുപ്പ് അപലപിച്ചു. അക്രമത്തെ തുടർന്നു കോൺസുലേറ്റിൽ തീപിടിത്തമുണ്ടായെന്നും അഗ്നിരക്ഷാസേന രംഗത്തെത്തി തീ അണച്ചുവെന്നും അധികൃതർ വ്യക്തമാക്കി. ആർക്കും പരുക്കുള്ളതായി റിപ്പോർട്ടില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

മാസങ്ങൾക്കു മുൻപ് ഖലിസ്ഥാൻ തീവ്രവാദികൾ കോൺസുലേറ്റിൽ കടന്നുകയറി കൊടി സ്ഥാപിച്ചിരുന്നു. കാനഡയിൽ റാലി നടത്താനും ഖലിസ്ഥാൻ അനുകൂലികൾ പദ്ധതിയിട്ടിരുന്നു. ഖലിസ്ഥാൻ ആശയം ഇന്ത്യയ്ക്കും സൗഹൃദരാഷ്ട്രങ്ങളായ യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവർക്കും ഗുണകരമല്ലെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇത്തരക്കാർക്ക് ഇടം കൊടുക്കരുതെന്ന് ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7