gnn24x7

അബാം മൂവീസിൻ്റെ ചിത്രം; ബോബൻ സാമുവൽ – സംവിധായകൻ, സൗബിൻ ഷാഹിർ നായകൻ, നമിതാ പ്രമോദ് നായിക

0
452
gnn24x7

അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്ന പുതിയ ചിത്രം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്നു.
അബാം മൂവി സിൻ്റ പതിമൂന്നാമതു ചിത്രമാണിത്.ജൂലൈ പതിമൂന്ന് വ്യാഴ്ച്ച കാലത്ത് പത്തു മണിക്ക് ഈ ചിത്രത്തിൻ്റെ ആരംഭം കുറിക്കുകയാണ്.
കൊച്ചി അത്താണിക്കടുത്തുള്ള കുമ്പിടി അബാം തറവാട് റിസോർട്ടിൽ വച്ചാണ് ഈ ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ നടക്കുന്നത്.
സൗബിൻഷാഹിർ നായകനാകുന്ന ഈ ചിത്രത്തിൽ നമിതാ പ്രമോദ് നായികയാകുന്നു.
ദിലീഷ് പോത്തൻ, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ , വിനീത് തട്ടിൽ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു ‘
സംവിധായകൻ ജക്‌സൻ ആൻ്റണിയുടെ കഥക്ക് അജീഷ് .പി .തോമസ് തിരക്കഥ രചിക്കുന്നു.
സംഗീതം – ഔസേപ്പച്ചൻ.
ഛായാഗ്രഹണം – വിവേക് മേനോൻ ‘
കലാസംവിധാനം -സഹസ് ബാല!,
മേക്കപ്പ് – ജിതേഷ് പൊയ്യ .
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ.
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ

അഗസ്റ്റ് ആദ്യവാരത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിതത്തിൻ്റെ ചിത്രീകരണം മാള,  അന്നമനട, കുമ്പിടി, മുളന്തുരുത്തി, ഭാഗങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

gnn24x7