ദീപ ദിനമണിയെ മരിച്ച നിലയിൽ കണ്ടെത്തിയ വിൽട്ടണിലെ കർദിനാൾ കോർട്ടിലെ വീടിന് സമീപം അനുസ്മരണ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ദുഖസൂചകമായി അവിടെ ഓർത്തുകൂടിയവർ ദീപം തെളിയിച്ചു. Cork Pravasi Malayali Association( CPMA)ന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. WMC, COINNS പ്രതിനിധികളും പങ്കെടുത്തു. കോർക്കിലെ മുഴുവൻ ഇന്ത്യൻ സമൂഹവും സംഭവത്തിന്റെ ഞെട്ടലിലാണ് എന്ന് vigil ഓർഗനൈസർ മെൽബ സിജു പറഞ്ഞു.


പാലക്കാട് സ്വദേശിനിയാണ് 38 വയസുകാരിയായ ദീപാ ദിനമണി. പ്രതിയെന്ന് സംശയിക്കുന്ന ദീപയുടെ ഭര്‍ത്താവ് റെജിന്‍ പരിതപ്പാറ രാജനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച വില്‍ട്ടണിലെ കാര്‍ഡിനല്‍ കോര്‍ട്ടിലെ വീട്ടില്‍ കൊല നടന്നത്. കിടപ്പുമുറിയിലാണ് ദീപയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് വയസുള്ള മകനുണ്ട്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം സോഷ്യല്‍ വെല്‍ഫെയര്‍ സംഘം ഏറ്റെടുത്തു. കോർക്ക് എയർപോർട്ട് ബിസിനസ് പാർക്കിലെ ആൾട്ടർ ഡോമസ് ഫണ്ട് സർവീസസിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു ദീപ. ഏപ്രിലിൽ കോർക്ക് ഓഫീസിൽ സീനിയർ മാനേജരായി ജോലി ആരംഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദധാരിയായിരുന്നു.


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA








































