തിരുവനന്തപുരം: പതിറ്റാണ്ടുകൾ തോളോടുതോൾ ചേർന്ന് കേരള രാഷ്ട്രീയത്തെ നയിച്ച ഉറ്റസുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിനുമുന്നിൽ പൊട്ടിക്കരഞ്ഞ് മുതിർന്ന നേതാവ് എ കെ ആന്റണി. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ചേർത്തുപിടിച്ച് വിതുമ്പുന്ന എകെ ആന്റണി മറ്റുളളവർക്കും കണ്ണീർക്കാഴ്ചയായി. മകളുടെ കൈകൾ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചപ്പോഴും എ കെ ആന്റണി വിതുമ്പി. ജനകീയനായിരുന്ന പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിനാളുകളാണ് ജഗതിയിലെ പുതുപ്പള്ളി വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും ഉമ്മൻ ചാണ്ടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയവരുടെ നീണ്ടനിര ഇവിടെ കാണാം.
ഒരായുസ്സ് മുഴുവൻ ജനങ്ങൾക്കിടയിൽ ചിലവഴിച്ച ഉമ്മൻചാണ്ടിക്ക് അന്ത്യ യാത്രാമൊഴിയേകാൻ ഒഴുകിയെത്തിയത് ജനസഞ്ചയങ്ങളാണ്. ബംഗളൂരുവിൽ നൂറുകണക്കിന് മലയാളികൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാൽ നിശ്ചയിച്ചതിലും രണ്ടു മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA








































