gnn24x7

ഉമ്മൻ ചാണ്ടി – പ്രവാസി മലയാളികളുടെ അത്താണി, പോൾ പറമ്പി -പി പി ചെറിയാൻ

0
241
gnn24x7

ചിക്കാഗോ/ തൃശ്ശൂർ: പ്രവാസികളെ  ഇത്രയധികം സ്നേഹം സ്നേഹിക്കുകയും പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രവാസി മലയാളികളുടെ അത്താണിയും ഉത്തമ ഭരണാധികായെയുമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ സ്ഥാപക പ്രസിഡന്റ് പോൾ പറമ്പി അഭിപ്രായപ്പെട്ടു. പുതുപ്പള്ളിവീട് സന്ദർശിച്ചു ആദരസൂചകമായി മൃതുദേഹത്തിൽ റീത്ത് സമർപ്പിക്കുവാൻ കഴിഞ്ഞതായും പറമ്പി പറഞ്ഞു. അമേരിക്കൻ സന്ദർശനം നടത്തുന്നതിനിടയിൽ  ചിക്കാഗോ സ്വവസതിയിൽ സ്വീകരിക്കുന്നതിനും ദീർഘനേരം സംഭാഷണം നടത്തുന്നതിനും അവസരം ലഭിച്ചിരുന്നതായി പറമ്പി അനുസ്മരിച്ചു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ സ്ഥാപക പ്രസിഡന്റ് പോൾ പറമ്പി അഭിപ്രായപ്പെട്ടു. പുതുപ്പള്ളിവീട് സന്ദർശിച്ചു ആദരസൂചകമായി മൃതുദേഹത്തിൽ റീത്ത് സമർപ്പിക്കുവാൻ കഴിഞ്ഞതായും പറമ്പി പറഞ്ഞു. അമേരിക്കൻ സന്ദർശനം നടത്തുന്നതിനിടയിൽ  ചിക്കാഗോ സ്വവസതിയിൽ സ്വീകരിക്കുന്നതിനും ദീർഘനേരം സംഭാഷണം നടത്തുന്നതിനും അവസരം ലഭിച്ചിരുന്നതായി പറമ്പി അനുസ്മരിച്ചു.

പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ വേണ്ടി സമയം ചിലവഴിക്കുന്ന ഒരു നേതാവ് ,ഓരോ വ്യക്തിയെയും അവരുടെ ചുമലിൽ പിടിച്ചു അവർ പറയുന്നത് വളരെ അടുത്തു നിന്ന് കേൾക്കുന്ന ഒരു മനുഷ്യൻ, അവരോട് വളരെ എളിമയോടെ സംസാരിക്കുന്ന ഭരണാധികാരി, പകലെന്നോ രാത്രിയെന്നോ നോക്കാതെ അന്യരുടെ പരാതികൾക്കുത്തരം കണ്ടെത്താനായി ആൾക്കൂട്ടങ്ങൾക്കിടയിൽ ഉറക്കമില്ലാതെനിന്നിരുന്ന നേതാവ്, നമുക്കെല്ലാം ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ഉള്ള അനുപമമായ ഒരു വ്യക്തിത്തിനുടമ, ഉത്തരവാദിത്തം  ഏറ്റെടുക്കുന്ന  ഏതൊരു പ്രശ്നത്തിലും  കാര്യങ്ങൾ ബോധ്യപ്പെട്ടാൽ കത്ത് നൽകാൻ ഒട്ടും അമാന്തികാത്ത ജനകീയനായിരുന്നു ഉമ്മൻ ചാണ്ടിയെന്നും  പറമ്പി അനുസ്മരിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7