gnn24x7

EU ഫ്ലൈറ്റുകൾക്കുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി NI എയർപോർട്ടുകൾ

0
244
gnn24x7

നോർത്തേൺ അയർലണ്ടിലെ വിമാനത്താവളങ്ങൾ, മേഖലയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിലുള്ള വിമാനങ്ങൾക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു. EU-ൽ നിന്ന് യുകെ പുറത്തായതിനെത്തുടർന്ന്, 2021 ജനുവരി മുതൽ, ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് യൂറോപ്യൻ യൂണിയൻ ഡെസ്റ്റിനേഷനുകളിലേക്ക് കൂടി നീട്ടി. George Best Belfast City Airport, Belfast International Airport, City of Derry Airport എന്നിവവർ ഈ സൗകര്യം നോർത്തേൺ അയർലണ്ടിലെ എയർപോർട്ടുകളിലേക്കും വ്യാപിപ്പിക്കാൻ യുകെ സർക്കാരിനോടും യൂറോപ്യൻ യൂണിയനോടും സംയുക്ത അഭ്യർത്ഥന നടത്തി.

നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് മാറ്റം ഉണ്ടായത്. പ്രോട്ടോക്കോളിലെ പോരാഴ്മകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള Windsor Framework ൽ യുകെയും EUവും തമ്മിൽ ധാരണയായതിന് ശേഷം, വിമാനത്താവളങ്ങളിൽ ഡ്യൂട്ടി ഫ്രീ സൗകര്യങ്ങൾ തിരികെ നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ബെൽഫാസ്റ്റിലെയും ഡെറിയിലെയും വിമാനത്താവളങ്ങളിലെ അകാരികൾ പറഞ്ഞത്, യുകെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഡ്യൂട്ടി-ഫ്രീ സെയിൽസ് ജിഡിപിയിൽ £900 മില്യണിലധികം വരും. കൂടാതെ ഒരു എയർപോർട്ടിന്റെ മൊത്തം വരുമാനത്തിന്റെ 40% വരെ നോൺ-എയറോനോട്ടിക്കൽ വരുമാനമാണെന്നും പറഞ്ഞു.

EU ഫ്ലൈറ്റുകൾക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ പുനഃസ്ഥാപിക്കുന്നത്, യുകെയിലെ മറ്റ് വിമാനത്താവളങ്ങൾക്ക് തുല്യമായ നിലയിലാക്കുമെന്നും, വിമാനത്താവളങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ യഥാർത്ഥ സാമ്പത്തിക നേട്ടങ്ങൾ നൽകുമെന്നും വിമാനത്താവള അധികാരികൾ പറഞ്ഞു. യുകെ ഗവൺമെന്റിനും യൂറോപ്യൻ യൂണിയൻ കമ്മീഷനുമുള്ള കോ-ഓർഡിനേറ്റ് ചെയ്യുന്ന യുകെ ട്രാവൽ റീട്ടെയിൽ ഫോറം ചെയർമാൻ നിഗൽ കീൽ നിലവിലെ സാഹചര്യം അന്യായമാണെന്ന് വിശേഷിപ്പിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7