gnn24x7

Laya ഹെൽത്ത് കെയർ 650 മില്യൺ യൂറോയ്ക്ക് AXA ഏറ്റെടുക്കുന്നു

0
677
gnn24x7

അയർലണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹെൽത്ത് കെയർ ഇൻഷുറൻസ് സ്ഥാപനമായ Laya ഹെൽത്ത്‌കെയറിനെ 650 മില്യൺ യൂറോയ്ക്ക് വാങ്ങുമെന്ന് AXA പ്രഖ്യാപിച്ചു. എഐജിയുടെ അനുബന്ധ സ്ഥാപനമായ കോർബ്രിഡ്ജ് ഫിനാൻഷ്യലിൽ നിന്ന് ഇൻഷുറർ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ടതായി AXA അറിയിച്ചു. ഐറിഷ് ഹെൽത്ത് ഇൻഷുറൻസ് വിപണിയിൽ 28% മാർക്കറ്റ് ഷെയറും 690,000 അംഗങ്ങൾക്ക് സേവനം നൽകുന്നതും, ഏകദേശം 800 മില്യൺ യൂറോ പ്രീമിയമായി ലഭിക്കുന്നതുമായ മുൻനിര സ്ഥാപനമാണ് Laya Healthcare.

റിപ്പബ്ലിക് ഓഫ് അയർലൻഡിലും നോർത്തേൺ അയർലൻഡിലും ഇവർ പ്രവർത്തിക്കുന്നു. 1,450-ലധികം ജീവനക്കാർ ജോലി ചെയ്യുന്ന. കൂടാതെ 34 ശാഖകളുള്ള ശൃംഖലയാണ്. AXA ലയ ഹെൽത്ത്‌കെയർ ഏറ്റെടുക്കുന്നത് വിപണിക്കും ഉപഭോക്താക്കൾക്കും നല്ലതാണെന്ന് കരുതുന്നതായി ആരോഗ്യ ഇൻഷുറൻസ് വിദഗ്ധൻ ഡെർമോട്ട് ഗൂഡ് പറഞ്ഞു. കാലക്രമേണ AXA മറ്റ് സേവനങ്ങൾ ലയ അംഗങ്ങളിലേക്ക് ക്രോസ്-സെൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെർമോട്ട് ഗൂഡ് പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7