gnn24x7

വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ പള്ളിയിൽ പരി. മാതാവിന്റെ തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി

0
545
gnn24x7

വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരി. മാതാവിന്റെ തിരുനാൾ ആഗസ്റ്റ് 25, 26, 27 തീയതികളിൽ സമുചിതമായി ആഘോഷിക്കുന്നു.തിരുനാളിനോടനുബന്ധിച്ചു എല്ലാ കുടുംബ കൂട്ടായ്മകളിലും മാതാവിന്റെ ജപമാലയും പ്രത്യേക മധ്യസ്ഥ പ്രാർത്ഥയും ആഗസ്റ്റ് 18 മുതൽ 24 വരെ ആചരിക്കുന്നതാണ്.

തുടർന്ന് ആഗസ്റ്റ് 25 ന് ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ നയിക്കുന്ന വാർഷിക ധ്യാനവും നടത്തപ്പെടുന്നു.ആഗസ്റ്റ് 26 ന് തിരുനാൾ കൊടിയേറ്റ് തുടർന്ന് പ്രസുദേന്തി വാഴ്ച, ജപമാല, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച.

ആഗസ്റ്റ് 27 ഞായറാഴ്ച പ്രധാന തിരുനാൾ ദിനം ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം റവ. ഫാ. പ്രിൻസ് മേക്കാട്ട്, ബിഷപ് അൽഫോൻസസ് കുല്ലിനാൻ നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം തുടർന്ന് ഇടവക ദിനാഘോഷം, പൊതുസമ്മേളനം, കലാസന്ധ്യ, സ്നേഹവിരുന്ന്.

എല്ലാവരും ഈ ദിവസങ്ങളിൽ പ്രാർത്ഥനാ പൂർവം പങ്കെടുക്കണമെന്ന് ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ട് അറിയിച്ചു. കൈക്കാരന്മാർ : ലൂയിസ് സേവ്യർ, ടോം നെല്ലുവേലി, ടെഡി ബേബി. സെക്രട്ടറി: ജോജി മാത്യു. പ്രോഗ്രാം കോർഡിനേറ്റർ: രേഖ ജിമ്മി. അസി സെക്രട്ടറി: ലിനറ്റ് ജിജോ. പി.ആർ.ഓ: മനോജ് മാത്യു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7