ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിന്റെ നാഴികകല്ലാകാൻ ചന്ദ്രയാൻ-3 ന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ വൈകീട്ട്ഈ 6.04ന് ചന്ദ്രയാൻ 3, ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. ഈ അസുലഭ നിമഷത്തിന് സാക്ഷിയാകാൻ കൊതിക്കാത്ത ആരും തന്നെയുണ്ടാവില്ല. ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിങ് നിങ്ങളുടെ ഫോണിലും, ടാബിലും, കംപ്യൂട്ടറിലും, ടിവിയിലും എല്ലാം തത്സമയം കാണാൻ അവസരമൊരുക്കി ഐ എസ് ആർ ഒയും. വിപുലമായ ലൈവ് സ്ട്രീമിങ് സംവധാനങ്ങളാണ് ഇസ്രോ ഒരുക്കിയിരിക്കുന്നത്.

ISROയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലൈവ് സ്ട്രീം ചെയ്യും. ലൈവ് സ്ട്രീമിങ് ഇന്ത്യൻ സമയം വൈകീട്ട് 5:27 മുതൽ ആരംഭിക്കും. വിവിധ സമൂഹ മാധ്യമങ്ങളിലും ഇത് വീക്ഷിക്കാം. ഇസ്രോയുടെ യൂട്യൂബ് ചാനലിലും, ഫേസ്ബുക് പേജിലും ലൈവ് ഉണ്ടാകും. കൂടാതെ ഡിഡി നാഷണൽ ടിവിയിൽ തത്സമയ സംപ്രേക്ഷണം നടത്തും.
ISRO വെബ്സൈറ്റ് ലിങ്ക്: https://isro.gov.in
ISRO യൂട്യൂബ് ചാനൽ ലിങ്ക്: https://youtube.com/watch?v=DLA_64yz8Ss
ISRO ഫേസ്ബുക് പേജ് ലിങ്ക്: https://facebook.com/ISRO
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz





































