ഡബ്ലിൻ : ഐ ഓ സീ/ ഓ ഐ സീ സീ അയർലണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും എക്സലൻസ് അവാർഡ് ദാനവും ഡബ്ലിനിലെ പാമേഴ്‌സ് ടൗണിലുള്ള സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടന്നു. പ്രസിഡൻറ് എം എം ലിങ്ക് വിൻസ്റ്റാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അയർലണ്ടിലെ മന്ത്രി ജാക്ക് ചേമ്പേഴ്സ്, ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര, വൈദികർ അടക്കം വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ചടങ്ങിൽ നിരവധി കലാപരിപാടികൾ അരങ്ങേറി.




സാൻജോ മുളവരിക്കൽ, പി എം ജോർജ്കുട്ടി, റോണി കുരിശിങ്കൽപറമ്പിൽ, വിനു കളത്തിൽ, കുരുവിള ജോർജ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ വച്ച് ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്രയും, മന്ത്രി ജാക്ക് ചേമ്പേഴ്സും ചേർന്ന് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. പരിപാടിയിൽ അറുന്നൂറോളം പേർ പങ്കെടുത്തു.







GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz








































