gnn24x7

എം.മോഹനൻ്റെ “ഒരു ജാതി ജാതകം” പൂർത്തിയായി

0
182
gnn24x7

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം.മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലായി പൂർത്തിയായിരിക്കുന്നു.
മലബാറിലെ ഒരിടത്തരം കുടുംബത്തിലെ അംഗവും ചെന്നൈ നഗരത്തിലെ ഉദ്യോഗസ്ഥനുമായ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. കുടുംബങളിൽ നിലനിന്നുപോരുന്ന വിശ്വാസങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ ചിരിയും ചിന്തയും നൽകുന്ന ഒരു ദൃശ്യവിരുന്നായിരിക്കും.
വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ നായിക നിഖിലാ വിമലാണ്.
പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, രഞ്ജിത്ത് കങ്കോൽ, മൃദുൽ നായർ, ഗായിക സയനോരാ ഫിലിപ്പ്, കയാ ദുലോഹർ, ഇന്ദുതമ്പി, രജിതാ മധു, ചിപ്പി ദേവസ്സി, അമൽ താഹ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

രാകേഷ് മണ്ടോടിയുടേതാണു തിരക്കഥ
സംഗീതം – ഗുണ ബാലസുബ്രഹ്മണ്യം
ഛായാഗ്രഹണം – വിശ്വജിത്ത് ഒടുക്കത്തിൽ.
എഡിറ്റിംഗ്‌ – രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – ജോസഫ് നെല്ലിക്കൽ .
മേക്കപ്പ് – ഷാജിപുൽപ്പള്ളി,
കോസ്റ്റ്വും – ഡിസൈൻ.റാഫി കണ്ണാടിപ്പറമ്പ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ ഏബ്രഹാം
ക്രിയേറ്റീവ് ഡയറക്ടർ – മനു സെബാസ്റ്റ്യൻ,
കാസ്റ്റിംഗ്‌ – ഡയറക്ടർ – പ്രശാന്ത് പാട്യം.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – സൈനുദ്ദീൻ,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നസീർ കൂത്തുപറമ്പ് ,അബിൻ എടവനക്കാട് .
പ്രൊഡക്ഷൻ കൺട്രോളർ-ഷെമീജ് കൊയിലാണ്ടി.
വാഴൂർ ജോസ്.
ഫോട്ടോ – പ്രേംലാൽ പട്ടാഴി.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7