gnn24x7

അയർലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് Direct Flight: പ്രവാസികൾ സിവിൽ ഏവിയേഷൻ സഹമന്ത്രിക്ക് നിവേദനം സമർപ്പിക്കും; നിങ്ങളും പങ്കാളിയാക്കുക

0
3576
gnn24x7

ഇന്ത്യയിൽ നിന്ന് അയർലണ്ടിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഒരു എയർലൈനും നിലവിലില്ല. ഡയറക്റ്റ് ഫ്ലൈറ്റ് വേണമെന്ന പ്രവാസികളുടെ ദീർഘനാളത്തെ ആവശ്യത്തിന് ഇതുവരെ പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടുമില്ല. കണക്ഷൻ ഫ്ലൈറ്റുകൾ വഴിയുള്ള യാത്രയ്ക്കായി ഏകദേശം ഒരു ദിവസം മുഴുവൻ പാഴാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ തങ്ങളുടെ യാത്രാദുരിതം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനെ നേരിട്ട് അറിയിക്കുന്നതിന് പ്രവാസികൾ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.

അയർലണ്ടിൽ നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള ഫ്ലൈറ്റ് ആരംഭിക്കാൻ, ഇന്ത്യൻ എംബസി വഴി സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെടും. ഇതിന്റെ ഭാഗമായി പ്രവാസികളെ പങ്കാളികളാക്കി നിവേദനം നൽകും. ഇതിൽ നിങ്ങൾക്കും അണിചേരാം. https://www.change.org/p/minister-of-state-for-civil-aviation-direct-flight-from-ireland-to-india എന്ന ലിങ്ക് വഴി നിങ്ങൾക്കും വോട്ട് ചെയ്യാം.

അയർലണ്ടിലെ ജനസംഖ്യയുടെ ഏകദേശം 1% ഇന്ത്യക്കാരാണ്. 2023 ലെ കണക്കനുസരിച്ച് അയർലണ്ടിൽ ഏകദേശം 91,520 ഇന്ത്യൻ വംശജരുണ്ടെന്നാണ് ഐറിഷ്-ഇന്ത്യ കൗൺസിലിന്റെ കണക്ക്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പ്രതിവർഷം ഏകദേശം 44,000 ഐറിഷ് വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിക്കുന്നു. സമാനമായ എണ്ണം ഇന്ത്യൻ സന്ദർശകർ അയർലണ്ടിലേക്ക് വരുന്നു. ബ്രിട്ടീഷ് ഐറിഷ് വിസ സ്കീം നിലവിൽ വന്നതിന് ശേഷം അയർലൻഡ് വിനോദസഞ്ചാര മേഖലയിലെ പ്രധാന ആകർഷണമായി മാറി.

BOOK YOUR TICKETS NOW : https://events.eventblitz.ie/events/4

ഡബ്ലിനിൽ നിരവധി സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ജോലി ചെയ്യുന്നു. കഴിഞ്ഞ വർഷം അനുവദിച്ച വർക്ക് പെർമിറ്റുകളുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. അതിനാൽ, ഇന്ത്യയ്ക്കും ഡബ്ലിനും ഇടയിൽ കാര്യമായ ബിസിനസ്സ് ട്രാഫിക് ഉണ്ട്.കൂടാതെ അയർലണ്ടിലേക്ക് ഇന്ത്യക്കാരുടെ കുടുംബങ്ങൾ സുഹൃത്തുക്കൾ എന്നിവരുടെ സന്ദർശിക്കുന്നതും വർദ്ധിച്ചു. നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനും അയർലണ്ടിൽ എത്താറുണ്ട്. ഈ സാഹചര്യത്തിൽ യാത്രാസൗകര്യം കാര്യക്ഷമാക്കുന്നത് പ്രവാസികൾക്ക് പുറമെ ഇരു രാജ്യങ്ങളിലും വളരെ ആവശ്യമാണ്‌.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7