അയർലണ്ടിലെ ഗോൾവേ ട്യൂമിൽ അന്തരിച്ച മലയാളി നേഴ്സ് റോജി പി ഇടിക്കുളയുടെ ഭൗതിക ശരീരം പൊതുദർശനം സെപ്റ്റംബർ 6, ബുധനാഴ്ച നടക്കും. വൈകുന്നേരം 5 മുതൽ 7 മണിവരെ,കൗൺട്ടി ഗാൽവേയിൽ ട്യൂമിലുള്ള ഗ്രോഗന്റ്സ് ഫ്യൂണറൽ ഹോമിലാണ് പൊതുദർശനം.[Grogan’s Funeral Home, Barrack Street, Tuam (H54 Y677) ]
ഏറെ ദിവസങ്ങളായി ഡബ്ലിൻ ബൂമോണ്ട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന റോജി ഇന്നലെ വൈകിട്ട് ആറരയോടെയാണ് അന്തരിച്ചത്.പത്തനംതിട്ട കുളനട മാന്തുക പുതുപ്പറമ്പിൽ ( വലിയ വിളയിൽ റോജി വില്ല) പരേതനായ ജോൺ ഇടിക്കുളയുടെയും റോസമ്മ ഇടിക്കുളയുടെയും മകനാണ്.ഭാര്യ സ്നേഹ ട്യൂമിലെ സ്റ്റെല്ലാ മേരീസ് നഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സാണ്. മക്കളായ എവ്‌ലീൻ (7 വയസ് ), എൽസ (5 വയസ് ) എന്നിവർ ഹോളി ട്രിനിറ്റി സ്‌കൂളിലെ വിദ്യാർത്ഥികളാണ്.
റോജിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകാനായി നടത്തുന്ന ധനസമാഹരണത്തിൽ നിങ്ങളും പങ്കാളിയാക്കുക. https://gofund.me/d6d28f51
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb