STRIKERS ARTS AND SPORTS CLUB WEXFORD -SASC സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 16, ശനിയാഴ്ച നടക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനായി രണ്ട് ടീമുകൾക്ക് കൂടി അവസരമുണ്ട്. താല്പര്യമുള്ളവർ സെപ്റ്റംബർ 9, ശനിയാഴ്ചയ്ക്ക് മുൻപായി രജിസ്റ്റർ ചെയ്യുക. രാവിലെ 9.30 മുതൽ രാത്രി 7.30 വരെ GOREY CRICKET CLUB GROUND COURTOWN ലാണ് മത്സരങ്ങൾ നടക്കുക.

വിജയികൾക്ക് 301 യൂറോ ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 151 യൂറോയും ട്രോഫിയുമാണ് സമ്മാനം. കൂടാതെ, BEST BATSMAN, BEST BOWLER, MAN OF THE MATCH എന്നീ പുരസ്കാരങ്ങളും നൽകും.ഇത് രണ്ടാം തവണയാണ് STRIKERS ARTS AND SPORTS CLUB WEXFORD -SASC സമ്മർ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ടീമുകളുടെ മികച്ച പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ആദ്യ ടൂർണ്ണമെന്റ് വൻ വിജയമായിരുന്നു. 140 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്.
മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
BOBY: 089 200 6238, PRASANTH: 089 264 2261

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































