gnn24x7

ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 16ന്

0
363
gnn24x7

ന്യൂബ്രിഡ്ജ്, കോ. കില്ഡൈർ: ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന തിരുവോണം 2023 ആഘോഷം സെപ്റ്റംബർ 16ആം തിയതി ശനിയാഴ്ച Ryston sports and  social ക്ലബ്ബിൽ vechu നടത്തപ്പെടുന്നു. രാവിലെ 9.30 നു വിവിധ കായിക/ ചിത്ര രചന മത്സരങ്ങളോടെ ആരംഭിച്ച്, 11.30 മണിയോടെ ഔദ്യോഗികമായ തിരിതെളിക്കൽ നടത്തപ്പെടുന്നു.

അയർലണ്ട് അപ്പർ ഹൗസ്‌ സെനറ്റർ ഫിയോന  ഒ ലൗഗ്ലിൻ, ന്യൂബ്രിഡ്ജ് മേയർ നോയൽ ഹീവെയ് എന്നിവർ വിശിഷ്ട അതിഥികളായി എത്തുന്നു. തിരുവാതിരകളി, കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ഓണസദ്യ വിളമ്പുന്നു. കിൽകെന്നി രാഗം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള, വടംവലി, സമ്മാന നറുക്കെടുപ്പ് എന്നിവയോടെ വൈകീട്ട് 4 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു

സ്‌പൈസ് ബസാർ താല, സെലക്ട് ഏഷ്യ ബ്ലാഞ്ചാർഡ്‌സ്ടൗൺ, ഡെയിലി ഡിലൈറ്റ്, കോൺഫിഡന്റ് ട്രാവെൽസ്, clever money, കമിൽ തായ് ന്യൂബ്രിഡ്ജ് എന്നിവർ മുഖ്യ സ്പോൺസർമാരായി ഈ പരിപാടിയോട് സഹകരിക്കുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7