ഇന്ത്യയുടെ പൈതൃകവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന അയർലണ്ട് ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഗമത്തിന് ഇനി നാല് ദിനങ്ങൾ കൂടി മാത്രം.Social Space Ireland ന്റെ ആഭിമുഖ്യത്തിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്ന India Fest സെപ്റ്റംബർ 16ന്. ഡബ്ലിനിലെ Cabinteelyലെ Kilbogget Park ലാണ് പരിപാടികൾ നടക്കുക. രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോടെ ഫെസ്റ്റിന് തുടക്കമാകും.

ലോകത്തിന് എന്നും അതിശയമുണർത്തുന്ന ഇന്ത്യൻ സംസാകാരത്തിന്റെ നേർ സാക്ഷ്യം ഒരുക്കുകയാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ സംസ്കാരം, പാചകരീതികൾ, വിനോദങ്ങൾ, കലാ, വിവിധ പാരമ്പര്യങ്ങൾ എന്നിവ പ്രാദേശിക ഐറിഷുകാർക്കും മറ്റും പരിചയപ്പെടുത്തുകയും, അവരെ ആഘോഷത്തിൽ പങ്കാളിയാക്കുവാനും ഫെസ്റ്റിലൂടെ അവസരം ഒരുക്കും.
എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനമാണ് ഫെസ്റ്റിൽ ഒരുങ്ങുന്നത്. മറാട്ടി, കൊങ്കിണി, പഞ്ചാബി, ഗുജറാത്തി, രാജസ്ഥാനി, മധ്യപ്രദേശ്, ഒറീസ, ബംഗാളി, കന്നഡ, തമിഴ്, ആന്ധ്രാപ്രദേശ്, കേരളം, ഉത്തർപ്രദേശ് തുടങ്ങിയ ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാരൂപങ്ങൾ അവതരിപ്പിക്കും. കൂടാതെ ത്രസിപ്പിക്കുന്ന നൃത്തചുവടുകളുമായി ബോളിവുഡ് ഡാൻസേർഴ്സും എത്തുന്നു. മലയാള തനിമ നിറയുന്ന മെഗാ തിരുവാതിരയും ഫെസ്റ്റിന്റെ മാറ്റുക്കൂട്ടും.

ക്രിക്കറ്റ്, അമ്പെയ്ത്ത്, ഹൈജമ്പ് തുടങ്ങിയ വിവിധ കായിക മത്സരങ്ങൾ മേളയുടെ പ്രധാന ആകർശനമാണ്. കുട്ടികൾക്കായി വിവിധ കായിക ഇനങ്ങളിൽ സൗജന്യ വർക്ക്‌ഷോപ്പും സംഘടിപ്പിക്കും. ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈവിധ്യ രുചികൾ വിളമ്പുന്ന ഫുഡ് കോർട്ടുകളും സന്ദർശകരുടെ മനം കവരുമെന്നത് ഉറപ്പാണ്. കുട്ടികൾക്ക് വിനോദത്തിനായി വിവിധ റൈഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെന്ന സ്റ്റാളുകളും പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ വില്പന സ്റ്റാളുകളുമുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക പരിപാടികളും ഫെസ്റ്റിന്റെ മറ്റൊരു പ്രത്യേകതയാണ്.ഇന്ത്യ ഫെസ്റ്റ് 2023-ൽ 500-ലധികം കലാകാരന്മാരുടെ പ്രകടനമാണ് നിങ്ങൾക്ക് മുന്നിലേക്കെത്തുന്നത്. ആറായിരത്തിനധിക്കം പേർ ഇത്തവണ ഫെസ്റ്റിൽ പങ്കാളികളാകും. പ്രവേശനവും പാർക്കിങ്ങും സൗജന്യമാണ്. പബ്ലിക് ട്രാൻസ്‌പോർട്ട് വഴിയും വേദിയിൽ എത്താം.
ഫെസ്റ്റിൽ പങ്കെടുക്കാൻ https://bit.ly/indiafest2023 എന്ന വെബ്സൈറ്റ് വഴി ഉടൻ രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 089 980 3562
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
                









































