സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ തെളിവില്ലെന്ന സി.ബി.ഐ. റിപ്പോർട്ട് തിരുവനന്തപുരം സി.ജി.എം. കോടതി അംഗീകരിച്ചു. സി.ബി.ഐ. റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളി.എം.എൽ.എ. ഹോസ്റ്റലിൽവെച്ച് സോളാർ കേസിലെ പ്രതിയെ പീഡിപ്പിച്ചു എന്നായിരുന്നു ഹൈബിഈഡനെതിരായ ആരോപണം.
സി.ബി.ഐ. അന്വേഷണം നടത്തി കേസിൽ തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.എന്നാൽ, ഈ റിപ്പോർട്ട്പരിഗണിക്കരുതെന്നാവശ്യപ്പെട്ട്പരാതിക്കാരി കോടതിയിൽ ഹർജി നൽകുകയായിരുന്നു.തിരുവനന്തപുരം സി.ജി.എം. കോടതി പരാതിക്കാരിയുടെ ഹർജി ഇന്ന് പരിഗണിക്കുകയും തുടർന്ന് പരാതി തള്ളുകയുമായിരുന്നു. കേസിൽ തെളിവില്ലെന്ന സി.ബി.ഐ. റിപ്പോർട്ടിന് അംഗീകാരം നൽകി ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി.
സോളർ കമ്മിഷന് മുന്നിൽ പരാതിക്കാരി ഹാജരാക്കിയ കത്തിൽ കൃത്രിമത്വം നടത്തിയെന്ന ഹർജിയിൽ കെ.ബി.ഗണേഷ് കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി. അടുത്ത മാസം 18- ന് ഗണേഷ് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. പരാതിക്കാരിക്കു വീണ്ടും സമൻസ് അയയ്ക്കും. ഹർജിക്ക് എതിരെയുള്ള ഹൈക്കോടതിയുടെ അവസാനിച്ച സാഹചര്യത്തിലാണ് വിഷയം കോടതി വീണ്ടും പരിഗണിച്ചത്. ഗണേഷ് കുമാറും പരാതിക്കാരിയും ഇന്നു ഹാജരായിരുന്നില്ല.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb