gnn24x7

അയർലണ്ടിൽ കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധനവ്: മോഷണ കേസുകൾ 20 ശതമാനം കൂടി

0
260
gnn24x7

പുതിയ CSO ക്രൈം കണക്കുകൾ പ്രകാരം അയർലണ്ടിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, മോഷണങ്ങൾ എന്നിവയിൽ ഗണ്യമായ വർദ്ധനവ്. കൊലപാതക കേസുകൾ ഏകദേശം മൂന്നിലൊന്ന് വർധിച്ചതായി കണക്കുകൾ കാണിക്കുന്നു. കവർച്ചകൾ 20% വും, അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ 25% വർദ്ധിച്ചു. വർധനയുടെ പകുതിയും കടകളിൽ നിന്നുള്ള മോഷണവുമായി ബന്ധപ്പെട്ടതാണ്.

ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ 37% വർധനവുണ്ടായി. ലൈംഗിക കുറ്റകൃത്യങ്ങൾ 3,600-ലധികം റിപ്പോർട്ട് ചെയ്യപ്പെട്ടു. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്ന കുറ്റകൃത്യങ്ങൾ കുറഞ്ഞെങ്കിലും, 12 മാസത്തിനിടെ ഏകദേശം 7,000 പേർ അറസ്റ്റിലായി. 9,000-ത്തിലധികം കവർച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 6,000 വഞ്ചനാ കുറ്റങ്ങളും. 76 വെടിവയ്പ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 194 പേർ തോക്കുകളുമായി പിടിയിലായി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7