gnn24x7

അഡ്വ. ടോമി കല്ലാനിയ്ക്ക് ഒഐസിസി യുഎസ്എ സ്വീകരണം – ഒക്ടോബർ 8ന്

0
279
gnn24x7

     

ഹൂസ്റ്റൺ : ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ടോമി കല്ലാനിയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും.

ഒക്ടോബർ 8 ന് ഞായറാഴ്ച വൈകിട്ട് 6.30 ന്  സ്റ്റാഫോർഡിലെ അപ്ന ബസാർ ഹാളിലാണ് (2437 FM 1092 Rd, Missouri City,  TX 77459) സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കെപിസിസി മുൻ ജനറൽ സെക്രട്ടറി, കോട്ടയം ഡിസിസി മുൻ പ്രസിഡണ്ട് തുടങ്ങി നിരവധി പദവികൾ കോൺഗ്രസ് [പ്രസ്ഥാനത്തിൽ വഹിച്ചിട്ടുള്ള ടോമി കല്ലാനി പാലാ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥിയും കരുത്തുറ്റ സംഘാടകനും വാഗ്‌മിയുമാണ്.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്‍എ) ഹൂസ്റ്റൺ ചാപ്റ്ററാണ് സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്കുന്നത്.

ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക  സാമുദായിക നേതാക്കൾ ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, സതേൺ റീജിയനൽ, ഹൂസ്റ്റൺ ചാപ്റ്റർ നേതാക്കൾ  തുടങ്ങിയവർ സംബന്ധിച്ച്‌ ആശംസകൾ നേരും.

കക്ഷി രാഷ്ട്രീയ ഭേദമെന്യ ഏവരെയും കുടുംബസമേതം ഈ സ്വീകരണയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ചാപ്റ്റർ ഭാരവാഹികളുമായി ബന്ധപെടുക 

വാവച്ചൻ മത്തായി (പ്രസിഡണ്ട്) – 832 468 3322
ജോജി ജോസഫ്  (സെക്രട്ടറി) – 713 515 8432
മൈസൂർ തമ്പി (ട്രഷറർ)  – 281 701 3220
ജോമോൻ ഇടയാടി (പ്രോഗ്രാം കോർഡിനേറ്റർ)  832 633 2377 

റിപ്പോർട്ട്: പി.പി.ചെറിയാൻ ( ഒഐസിസി യൂഎസ്എ  മീഡിയ ചെയർ)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7