gnn24x7

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം യുഎസിലെ ക്ലോഡിയ ഗോൾഡിന്

0
215
gnn24x7

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഇത്തവണ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിൻ നേടി. തൊഴിൽ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ആൽഫ്രഡ് നൊബേലിന്റെ സ്മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ളതാണ് പുരസ്കാരം. ഒമ്പത് ലക്ഷം ഡോളറാണ് സമ്മാനതുക.

അമേരിക്കൻ സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ഗോൾഡിൻ. നിലവിൽ ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്. സ്ത്രീ തൊഴിൽ ശക്തി, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാനമായും ഗവേഷണങ്ങൾ. വരുമാന അസമത്വം, വിഭ്യാഭ്യാസം, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ടും നിരവധി പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013-14 അധ്യയനവർഷത്തിൽ അമേരിക്കൻ ഇക്കണോമിക്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഗോൾഡിൻ.

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരത്തിന് അർഹയാകുന്ന മൂന്നമത്തെ വനിതയാണ് ഗോൾഡിൻ.എലിനോർ ഓസ്ട്രോം (Elinor Ostrom 2009) എസ്തർ ഡഫ്ളോ (Esther Duflo 2019) എന്നിവരാണ് ഇതിനു മുമ്പ് സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ ലഭിച്ച വനിതകൾ. സാമ്പത്തിക ശാസ്ത്രത്തിലെ ആദ്യ നൊബേൽ സമ്മാനം 1969-ൽ റാഗ്നർ ഫ്രിഷ്, ജാൻ ടിൻബെർഗൻ എന്നിവർക്ക് ഇക്കണോമെട്രിക്സ് മേഖലയിലെ പ്രവർത്തനത്തിന് ലഭിച്ചു. 1969-2022 സാമ്പത്തിക ശാസ്ത്രത്തിൽ 54 പേർക്കാണ് നൊബൈൽ പുരസ്ക്കാരം ലഭിച്ചത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

gnn24x7