യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വീസകൾ (വീസിറ്റ് വീസ) നൽകുന്നത് നിർത്തിവച്ചതായി റിപോർട്ട്. മൂന്ന് മാസത്തെ വീസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) കോൾ സെന്റർ എക്സിക്യൂട്ടീവ് പറഞ്ഞതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപോർട്ട് ചെയ്തു.
മൂന്ന് മാസത്തെ എൻട്രി പെർമിറ്റ് കുറച്ച് മാസങ്ങൾക്ക് മുൻപ് വരെ ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു. യുഎഇയിലെ സന്ദർശകർക്ക് 30 അല്ലെങ്കിൽ 60 ദിവസത്തെ വീസയിൽ വരാനാകുമെന്ന് ട്രാവൽ ഏജൻസികൾക്ക് നൽകിയ അറിയിപ്പിൽ പറഞ്ഞു. പെർമിറ്റുകൾ നൽകാൻ അവർ ഉപയോഗിക്കുന്ന പോർട്ടലിൽ മൂന്ന് മാസത്തെ സന്ദർശക വീസ അഭ്യർത്ഥിക്കാനുള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമല്ല. കോവിഡ് -19 വ്യാപിച്ച സമയത്ത് മൂന്ന് മാസത്തെ സന്ദർശക വീസ നിർത്തലാക്കി പകരം 60 ദിവസത്തെ വീസ അവതരിപ്പിച്ചിരുന്നു.
എങ്കിലും മൂന്ന് മാസത്തെ വീസ മേയിൽ ലെഷർ വീസയായി വീണ്ടും ലഭ്യമാക്കി. അതേസമയം, ദുബായിൽ താമസിക്കുന്നവരുടെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളായ സന്ദർശകർക്ക് 90 ദിവസത്തെ വീസ നൽകുന്നതായി ആമിറിലെ ഒരു കോൾ സെന്റർ സ്ഥിരീകരിച്ചു, എക്സിക്യൂട്ടീവ് താമസക്കാർക്ക് അവരുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ മൂന്ന് മാസത്തെ പദ്ധതിയിൽ കൊണ്ടുവരാം.
രാജ്യത്ത് തൊഴിലവസരങ്ങൾ തേടുന്ന വ്യക്തികൾക്കായി യുഎഇ നിരവധി വീസ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ വീസക്കാർക്ക് യുഎഇയിൽ പ്രവേശിക്കാനും അവരുടെ കഴിവിനും വൈദഗ്ധ്യത്തിനും അനുസൃതമായ ജോലികൾക്കായി അന്വേഷണം ം നടത്താനും സാധിക്കും. ഗ്യാരന്ററോ ഹോസ്റ്റോ ആവശ്യമില്ലാതെ മൂന്ന് ഓപ്ഷനുകളിൽ തൊഴിൽ അന്വേഷണ വീസ ലഭ്യമാണ്. സിംഗിൾ എൻട്രി പെർമിറ്റിനൊപ്പം 60, 90, 120 ദിവസത്തേയ്ക്ക് വീസ ലഭ്യമാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb