സ്വാദേറിയ നാടൻ ഭക്ഷണങ്ങളുടെ പട്ടികയിലൂടെ പ്രേക്ഷകരെ രുചിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രമാണ് ചീനാ ട്രോഫി. ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ ഇന്നു പുറത്തുവിട്ടിരിക്കുന്നു.
ഇരിൽ പ്രധാനമായും ഈ നാട്ടിലെ നല്ല നാടൻ ഭക്ഷണങ്ങളെ പ്രാധാന്യത്തോടെ വെളിപ്പെടുത്തുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. സാധാരണക്കാരായ പ്രേക്ഷകരെ ഏറെ ആകർഷിക്കും വിധത്തിലുള്ള ഒരു ടീസർ.
നവാഗതനായ അനിൽ ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രസിഡൻഷ്യൻ മൂവീസ് ലിമിറ്റഡിൻ്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലി മേരി ജോയ്, ലിജോ ഉലഹന്നൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പുഴയും, പാടവും ഒക്കെയുള്ള ഒരു തനി നാട്ടുമ്പുറത്തിൻ്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ കുറച്ചു പേരുടെ തികച്ചും റിയലിസ്റ്റിക്കായ ജീവിതമാണ് ഈ ചിത്രം പറയുന്നത്.
ആരെയും ആകർഷിക്കുന്ന രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കി ജീവിക്കുന്ന സാധാരണക്കാർ ഇത്തരം പ്രദേശങ്ങളിലുണ്ട്. അത്തരക്കാരുടെ ഇടയിലെ ഒരു കഥാപാത്രമാണ് രാജേഷ്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാലം ധ്യാൻ ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഈ നാട്ടിലേക്കാണ് ഷെങ് എന്ന ചൈനാക്കാരി ഈ നാട്ടിലെത്തിയത്.
ഷെങ്ങിൻ്റെ കടന്നുവരവ് ഈ ഗ്രാമത്തിൻ്റെ തന്നെ താളം തെറ്റിച്ചു.
ഷെങ് ആരാണ്?
ഈ നാട്ടിലേക്കുള്ള വരവിൻ്റെ ഉദ്ദേശ്യമെന്ത്?
തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ തനി നാടൻ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.
ജോണി ആൻ്റണി, ജാഫർ ഇടുക്കി, സുനിൽ ബാബു, ഉഷ, പൊന്നമ്മ ബാബു, എന്നിവരും റോയ്, ലിജോ, ആലീസ് പോൾ എന്നിവരും പ്രധാന താരങ്ങളാണ്.
പുതുമുഖം ദേവിക രമേശാണ് നായിക.
കെൻകിസിർദോയാണ് ചൈനാക്കാരിയായി അഭിനയിക്കുന്നത്.
ഗാനങ്ങൾ -അനിൽ ലാൽ,
സംഗീതം – സൂരജ് സന്തോഷ് – വർക്കി .
ഛായാഗ്രഹണം – സന്തോഷ് അണിമ
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം -അസീസ് കതവാരക്കുണ്ട്.
മേക്കപ്പ് – അമൽ ചന്ദ്ര
കോസ്റ്റും ഡിസൈൻ – ശരണ്യ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ്.എസ്.നായർ
പ്രൊഡക്ഷൻ മാനേജേഴ്സ് – ആൻ്റണി, അതുൽ.
പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് മുഹമ്മദ്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം നവംബർ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb