തിരുവനന്തപുരം: ‘ഓപ്പറേഷൻ അജയ്’ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഒക്ടോബർ 23 ന് ഡൽഹിയിൽ എത്തിയ വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 26 പേര്‍ കൂടി തിരിച്ചെത്തി. ഇവരില്‍ 16 പേര്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് (ഒക്ടോ 23) നാട്ടില്‍ തിരിച്ചെത്തി.
14 പേര്‍ രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും രണ്ടു പേര്‍ രാവിലെ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളായ സീമ.എസ്, ജാന്‍സി ഒബേദു എന്നിവരുടെയും തിരുവനന്തപുരത്തെത്തിയ രണ്ടു പേരെ സുനില്‍കുമാര്‍. സി.ആര്‍ ന്റെയും നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. ഡല്‍ഹിയിലെത്തിയ 26 കേരളീയരില്‍ മറ്റുളളവര്‍ സ്വന്തം നിലയ്ക്കാണ് വീടുകളിലേയ്ക്ക് പോകുന്നത്.
പുലര്‍ച്ചയോടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയെലെത്തിയവരെ കേരളാ ഹൗസിലേയും നോര്‍ക്ക എന്‍.ആര്‍.കെ ഡവലപ്മെന്റ് സെല്ലിലേയും പ്രതിനിധികളുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 123 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































