തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന നിലപാട് തെറ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കോൺഗ്രസും യുഡിഎഫും പക്വമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സംഭവത്തെ വർഗീയവത്കരിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സ്വീകരിച്ചത്. ഒരിടത്ത് വാലിലാണ് വിഷമെങ്കിൽ മറ്റൊരിടത്ത് വായിലാണ് വിഷമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവം രാഷ്ട്രീയവത്കരിക്കുന്നത് നെറികേടാണെന്നും അദ്ദേഹം വിമർശിച്ചു. എംവി ഗോവിന്ദനെ വെള്ളപൂശി കേന്ദ്രമന്ത്രിയെ വിമർശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണ്. രണ്ട് തെറ്റിനേയും വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. രാജീവ് ചന്ദ്രശേഖറിനെതിരെ മാത്രമെടുത്ത നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ പുനഃപ്പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
                







































