gnn24x7

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ PRSI നിരക്കുകൾ 0.2% വർദ്ധിപ്പിക്കും; എല്ലാ വിഭാഗങ്ങളിലും വർദ്ധനവുണ്ടാകും

0
523
gnn24x7

സോഷ്യൽ ഇൻഷുറൻസ് ഫണ്ട് നികത്തുന്നതിനായി അഞ്ച് വർഷത്തിനുള്ളിൽ പിആർഎസ്ഐ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചു. പദ്ധതി പ്രകാരം പിആർഎസ്ഐയുടെ എല്ലാ ക്ലാസുകളിലും വർദ്ധനവുണ്ടാകും. ഈ തീരുമാനത്തിലൂടെ തൊഴിലുടമകൾക്കും ജീവനക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും PRSI നിരക്കുകൾ വർദ്ധിപ്പിക്കും. സ്റ്റേറ്റ് പെൻഷൻ പ്രായം 66 ആയി നിലനിർത്താൻ സഹായിക്കും. അടുത്ത വർഷത്തേക്ക് ഇതിനകം 0.1% വർദ്ധനവ് പ്രഖ്യാപിച്ചു.

ശേഷം 2025 ൽ അതേ വർദ്ധനവ് ഉണ്ടാകും.2026-ലും 2027-ലും 0.15% വർധനയുണ്ടാകും. പുതിയ ശമ്പളവുമായി ബന്ധപ്പെട്ട തൊഴിലന്വേഷകരുടെ benefit system അവതരിപ്പിക്കാൻ സർക്കാർ സമ്മതിച്ചതിനെ തുടർന്നാണ് പദ്ധതി .ജോലി നഷ്‌ടപ്പെടുന്ന ആളുകൾക്ക് ഒമ്പത് മാസത്തേക്ക് മെച്ചപ്പെടുത്തിയ സാമൂഹിക പരിരക്ഷാ പേയ്‌മെന്റുകൾ ലഭിക്കും. ഈ സംവിധാനത്തിന് ധനസഹായം നൽകുന്നതിന് പിആർഎസ്ഐ വർദ്ധനവ് പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7