കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ (CUH) പരിശീലനം നടത്തുമ്പോൾ 29 ഇന്ത്യൻ നഴ്‌സുമാർ നേരിടേണ്ടി വന്ന വാശീയ അതിക്ഷേപവും, അപകീർത്തികരവുമായ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതിയിൽ, ഉചിതവും സമയോചിതവുമായ നടപടി സ്വീകരിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതായി Migrant Nurses Ireland പറഞ്ഞു. ഈ നടപടി അങ്ങേയറ്റം ആശങ്കാജനകമാണെന്നും MNI പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിനും നഴ്‌സുമാരുടെ ക്ഷേമത്തിനുമായി ഒരു സീനിയർ മാനേജരെ നിയമിച്ചതായി ആശുപത്രി അറിയിച്ചിട്ടുണ്ടെന്ന് നഴ്‌സിംഗ് റെഗുലേറ്റർ NMBI പറഞ്ഞു.

കഴിഞ്ഞ വർഷം, CUH ൽ അഡാപ്റ്റേഷൻ പ്രോഗ്രാമിനിടെ മുതിർന്ന സ്റ്റാഫിന്റെ ഭാഗത്ത് നിന്നും തങ്ങൾക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നതായി 29 ഇന്ത്യൻ നഴ്‌സുമാർ ആശുപത്രിക്ക് പരാതി നൽകി. അയർലണ്ടിൽ നഴ്സുമാരായി രജിസ്റ്റർ ചെയ്യുന്നതിന് ഇവർക്ക് 6 മുതൽ 8 ആഴ്ച വരെ സമയമെടുത്തു. പരാതിയിന്മേലുള്ള അന്വേഷണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പരാതികൾ സമർപ്പിച്ചിട്ടും പ്രശ്‌നത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് വളരെയധികം സമയമെടുത്തു എന്നതാണ് ഏറ്റവും ആശയകരമായ കാര്യമെന്ന് മൈഗ്രന്റ് നഴ്‌സസ് അയർലണ്ടിന്റെ വക്താവ് പറഞ്ഞു.
പരാതിയിൽ ഒപ്പിട്ട രണ്ട് നഴ്‌സുമാർ CUH-ന്റെ അഡാപ്റ്റേഷൻ പ്രോഗ്രാമിൽ വിജയിച്ചില്ല. ഇതിനെ തുടർന്ന്, അവർക്ക് താൽക്കാലികമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു. ഇത് അവരെ സാമ്പത്തികമായി ബാധിച്ചു. രണ്ട് കേസുകളിലും ആശുപത്രിയുടെ തീരുമാനം NMBI അസാധുവാക്കി. അഡാപ്റ്റേഷൻ പ്രോഗ്രാമിന് ബദലായ ടെസ്റ്റ് എഴുതാൻ നഴ്സുമാർക്ക് അയർലണ്ടിലേക്ക് മടങ്ങാൻ അനുമതി നൽകി. അവർ ഇപ്പോൾ ഐറിഷ് ആരോഗ്യ സംവിധാനത്തിൽ പ്രവർത്തിക്കുന്നു, എന്നാൽ CUH-ൽ അല്ല.
കുടിയേറ്റ നഴ്‌സുമാരോടുള്ള മോശം പെരുമാറ്റം, ഐറിഷ് ഹെൽത്ത് കെയർ സിസ്റ്റത്തിനുള്ളിലെ ഒറ്റപ്പെട്ട കേസിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്ന് MNI പറഞ്ഞു. പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭയപ്പെടുന്നതിനാൽ ജീവനക്കാർ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നുവെന്ന് MNI അംഗം സോമി തോമസ് പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb