gnn24x7

‘വെർച്വൽ വാർഡുകൾ’ അടുത്ത വർഷം മുതൽ; രോഗികൾക്ക് വീട്ടിൽ തന്നെ ചികിത്സ ലഭിക്കും

0
464
gnn24x7

ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും ഡബ്ലിനിലെ സെന്റ് വിൻസെന്റ് ഹോസ്പിറ്റലിലും എച്ച്എസ്ഇ അടുത്ത വർഷം ആദ്യം അക്യൂട്ട് വെർച്വൽ വാർഡുകൾ അവതരിപ്പിക്കുന്നു. രോഗികൾക്ക് വീട്ടിൽ നിന്ന് ആശുപത്രി ചികിത്സ നേടാൻ കഴിയും. വെർച്വൽ വാർഡിന് കീഴിൽ പരിചരണം ലഭിക്കുന്നവർക്ക് ഡോക്‌ടർമാർ, നഴ്‌സുമാർ, മറ്റ് ഹെൽത്ത് കെയർ പ്രൊഫഷണലുകൾ എന്നിവരുടെ സേവനം ലഭിക്കും. ഹോം വിസിറ്റ് വഴിയോ ഡിയോ കോൾ മുഖേനയോ സേവനങ്ങൾ ലഭ്യമാക്കാം. “ഹോസ്പിറ്റൽ അറ്റ് ഹോം സ്‌കീം” വിവിധ അവസ്ഥകളിലുള്ള രോഗികൾക്ക് അനുയോജ്യമാണ്. ചികിത്സയ്ക്കായി ആശുപത്രിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

Blood-pressure cuffs, thermometers, oximeters എന്നിവ പോലുള്ള ഇലക്ട്രോണിക് മെഡിക്കൽ ഗാഡ്‌ജെറ്റുകൾ രോഗികൾക്ക് സാധാരണയായി ആശുപത്രി നൽകുന്നു. വീട്ടിലിരുന്ന് ഉപകരണങ്ങൾ ഉപയോഗിച്ച് ആശുപത്രി ജീവനക്കാർക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം ശേഖരിക്കാനാകും. ഓരോ ആശുപത്രികളിലും പ്രതിവർഷം 8,000 കിടക്കകൾ വരെ ലാഭിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പറഞ്ഞു.

വെർച്വൽ വാർഡുകൾ രണ്ട് ആശുപത്രികളിലും നിലവിലുള്ള വിദൂര സാങ്കേതികവിദ്യ ഉപയോഗിക്കും, അടുത്ത വർഷങ്ങളിൽ പ്രോഗ്രാം കൂടുതൽ വിപുലീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ആദ്യ രണ്ട് വെർച്വൽ വാർഡുകൾ അടുത്ത വർഷം തുടക്കത്തിൽ അവതരിപ്പിക്കും. 2024-ലും അതിനുശേഷവും ഘട്ടം ഘട്ടമായി റോൾ-ഔട്ട് ആസൂത്രണം ചെയ്യും. ഓങ്കോളജി, പാലിയേറ്റീവ് കെയർ രോഗികളെ ഉൾപ്പെടുത്താനും സാധ്യത.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7