രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്. കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് “ഒരു കട്ടിൽ ഒരു മുറി” എന്നു നാമകരണം ചെയ്തിരിക്കുന്നു.
പ്രശസ്ത താരങ്ങളായ പ്രഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ ഒഫീഷ്യൽ പേജിലുടെയാണ് ഇന്നു വൈകുന്നേരം പോസ്റ്റർ
പ്രകാശനം ചെയ്തിരിക്കുന്നത്.
റൊമാൻ്റിക് കോമഡി ത്രില്ലർ (റോം കോം) ജോണറിലുള്ള ചിത്രമാണിത്. മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിൻ്റെ കഥയാണ്
തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
യുവതലമുറയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ എന്നിവരും പൂർണ്ണിമാ ഇന്ദ്രജിത്തുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, ഉണ്ണിരാജ, അസീസ് നെടുമങ്ങാട്, മനേഹരി ജോയ് എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – ഹിഷാം അബ്ദുൽ വഹാബ്
ഛായാഗ്രഹണം – എൽദോസ് നിരപ്പിൽ
എഡിറ്റിംഗ് – മനോജ് സി.എസ്
കലാസംവിധാനം – അരുൺ കട്ടപ്പന
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – എം. എസ്. ബാബുരാജ്.
പ്രൊഡക്ഷൻ കൺട്രോളർ – എൽദോ സെൽവരാജ്.
സപ്ത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യാ ഫിലിംസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു.
സപ്ത തരംഗ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































