gnn24x7

മുഹമ്മദ് മുസ്തഫയുടെ പുതിയ ചിത്രം; സുരാജ് വെഞ്ഞാറമൂട് നായകൻ, ജനുവരി മൂന്നിന് ചിത്രീകരണം ആരംഭിക്കുന്നു

0
279
gnn24x7

കപ്പേളയുടെ കലാപരവും സാമ്പത്തികവുമായ മികച്ച വിജയത്തിനു ശേഷം നടൻ കൂടിയായ മുഹമ്മദ് മുസ്തഫ സംവാധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം 2024 ജനുവരി 3 ബുധനാഴ്ച്ച തിരുവനന്തപുരത്ത് ആരംഭിക്കുന്നു. തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയം റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ നിർവ്വഹിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാലാ പാർവ്വതി, കനി കുസൃതി, ഹൃദ്യം ഹാറൂൺ, കണ്ണൻ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ പുതുമുഖങ്ങളെ കണ്ടെത്തി രണ്ടാഴ്ച്ചയോളം നീണ്ടു നിന്ന പരിശീലന ക്ലാസ്സും നടത്തിയാണ് ഇവരെ ക്യാമറക്കു മുന്നിലെത്തിക്കുന്നത്.

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നാണ് ഈ പുതു മുഖങ്ങളെ കണ്ടെത്തിയിരിക്കുന്നത്. ഒരു കൂട്ടം യുവാക്കൾക്ക് മതിയായ അവസരം നൽകാൻ കൂടി ശ്രമിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ.

കേരളത്തിലെ പ്രമുഖ ചലച്ചിത നിർമ്മാണ വിതരണ സ്ഥാപനമായ

എച്ച്.ആർ. പിക്ച്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഏറെ ജനചിയ പരമ്പരയായ ഉപ്പും മുളകിന്റേയും രചയിതാവ് സുരേഷ് ബാബുവാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.

സംഗീതം – മിഥുൻ മുകുന്ദ്

ഛായാഗ്രഹണം – ഫാസിൽ നാസർ

എഡിറ്റിംഗ് – ചമൻചാക്കോ

കലാസംവിധാനം – ശ്രീനു കല്ലേരിൽ

മേക്കപ്പ് – റോണക്സ് സേവ്യർ

കോസ്റ്റ്യും ഡിസൈൻ – നിസ്സാർ റഹ്മത്ത്.

ആക്ഷൻ – പി. സി. സ്റ്റണ്ട്സ്.

എക്സിക്കുട്ടീവ് പ്രെഡ്യൂസർ – റോണി സഖറിയ

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – മനോജ്. എൻ, ശീജേഷ് ചിറ്റാഴ

പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പൻകോട്.

തിരുവനന്തപുരത്തിനു പുറമേ

മധുര, തെങ്കാശി, ബാംഗ്ളൂർ എന്നിവിടങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

gnn24x7