gnn24x7

ഗോൾഡൻ ഗ്ലോബ് തിളക്കത്തിൽ ഓപൻഹൈമർ; കിലിയൻ മർഫി മികച്ച നടൻ, എമ്മ സ്‌റ്റോൺ മികച്ച നടി

0
263
gnn24x7

81-ാമത് ഗോൾഡൻ ഗ്ലോബിൽ പുരസ്കാര നേട്ടവുമായി ഓപൻഹൈമർ. മികച്ച സംവിധായകൻ, നടൻ, ഒറിജിനൽ സ്കോർ എന്നിങ്ങനെ മുൻനിര പുരസ്കാരങ്ങളെല്ലാം ചിത്രത്തിനാണ് ലഭിച്ചത്. ഡ്രാമ വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരം കിലിയൻ മർഫി സ്വന്തമാക്കി. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ എമ്മ സ്റ്റോൺ മികച്ച നടിയായി. ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനായി. ഓപൻഹൈമറിലെ പ്രകടനത്തിന് റോബർട് ഡൗണി ജൂനിയർ മികച്ച സഹനടനായി. ദ് ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡേവാൻ ജോയ് റാൻഡോൾഫ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.

അനാറ്റമി ഓഫ് ഫാളിലൂടെ ജസ്റ്റ‌ിൻ ട്രൈറ്റും ആർതർ ഹരാരിയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. അനാറ്റമി ഓഫ് ഫാളിനാണ് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം. ‘ദി ബോയ് ആന്റ് ഹെറോൻ’ ആണ് മികച്ച അനിമേറ്റഡ് ചിത്രം. മികച്ച ഇംഗ്ലിഷ് ഇതര ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങൾ ‘അനാട്ടമി ഓഫ് എ ഫാൾ’ നേടി. ബോക്സ് ഓഫിസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ്റ് പുരസ്‌കാരം ബാർബി സ്വന്തമാക്കി.ബാർബിയിൽ ബില്ലി ഐലിഷ് ആലപിച്ച വാട്ട് വാസ് ഐ മേഡ് ഫോർ എന്ന ഗാനത്തിനാണ് ഒറിജനൽ സോങ് പുരസ്കാരം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7