gnn24x7

ഫുട്ബോൾ മത്സരത്തിനിടെ കളിക്കാരന് കൈയിൽ വെടിയേറ്റു

0
215
gnn24x7

ടിപ്പററിയിൽ നടന്ന ഫുട്ബോൾ ക്ലബ് മത്സരത്തിനിടെ കളിക്കാരിൽ ഒരാളുടെ കൈയ്യിൽ വെടിയേറ്റു പരിക്ക്. ശനിയാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് സംഭവം. Ballymackey FC ക്കെതിരായ മത്സരത്തിനിടെ Rearcross FC തരത്തിനാണ് അപകടമുണ്ടായത്. വേട്ടയാടുന്നതിനിടയിൽ അബദ്ധത്തിൽ വെടിയേറ്റതായാണ് നിഗമനം. പരിക്ക് ഗുരുതരമല്ല. എമർജെൻസി സർവീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് വെച്ച് താരത്തെ ചികിത്സിക്കുകയും കൂടുതൽ ചികിത്സയ്ക്കായി ആംബുലൻസിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലേക്ക് കൊണ്ടുവരികയും ചെയ്തു.

gnn24x7