പാലാ: എതിർദിശയിൽ നിന്നു ഓവർടേക്ക് ചെയ്തു കയറി വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ ചെങ്ങന്നൂർ സ്വദേശി ഹാരിഷ് കുമാറിനെ( 18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9 മണിയോടെ മുട്ടുചിറ ഭാഗത്തു വച്ചായിരുന്നു അപകടം. ചെങ്ങന്നൂരിൽ നിന്നു മുട്ടുചിറയിലെ ബന്ധുവീട്ടിലേക്കു ഹാരിഷ് കുമാർ വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ഹാരിഷിന്റെ കൈയ്ക്കു ഗുരുതര പരുക്കേറ്റിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB