ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പാസായിക് കൗണ്ടിയിലെ ഷെരീഫ് ചൊവ്വാഴ്ച സ്വയം വെടിവെച്ച് മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. ക്ലിഫ്‌ടണിലെ ടൊറോസ് എന്ന ടർക്കിഷ് റെസ്റ്റോറന്റിൽ ഉച്ചകഴിഞ്ഞ് 3:30 ഓടെ ഷെരീഫ് റിച്ചാർഡ്. എച്ച്. ബെർഡ്‌നിക്കിന്റെ മരണം സംഭവിച്ചത്. വിഷാദരോഗവും ജോലിയിലെ സമ്മർദ്ദവും അദ്ദേഹത്തെ അലട്ടിയിരുന്നു.
മൂന്ന് പാസായിക് കൗണ്ടി കറക്ഷണൽ ഓഫീസർമാരെ എഫ്ബിഐ അറസ്റ്റ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണ് അദ്ദേഹത്തിന്റെ ആത്മഹത്യ. പാസായിക് കൗണ്ടി ജയിലിൽ വിചാരണത്തടവുകാരനെ മർദ്ദിച്ചുവെന്നാരോപിച്ച് ഉദ്യോഗസ്ഥർ – സർജന്റുമാരായ ജോസ് ഗോൺസാലസ് (45), ഡൊണാൾഡ് വിനാലെസ് ക(38), ഓഫീസർ ലോറെൻസോ ബൗഡൻ (39), എന്നിവർക്കെതിരെ നീതി തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന, അവകാശങ്ങൾ നഷ്‌ടപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. തുടർന്നു അറസ്റ്റിന് ശേഷം, ജയിൽ അടച്ചുപൂട്ടുന്നതിനാൽ 29 ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് ബെർഡ്നിക് പ്രഖ്യാപിച്ചിരുന്നു.
പാറ്റേഴ്‌സൺ മേയർ ആന്ദ്രെ സയേഗ് തന്റെ മരണം ഫേസ്ബുക്കിൽ സ്ഥിരീകരിച്ചു: “ഞാൻ റിച്ചാർഡ് എച്ച്. ബെർഡ്നിക്കിനെ ‘അമേരിക്കയുടെ ഷെരീഫ്’ എന്നാണ് സ്നേഹപൂർവ്വം പരാമർശിച്ചത്. അദ്ദേഹം മാതൃകാപരമായ നിയമപാലകനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. അവൻ നിത്യശാന്തിയിൽ വിശ്രമിക്കട്ടെ” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അഞ്ച് തവണ ഷെരീഫായിരുന്ന ബെർഡ്‌നിക് ന്യൂജേഴ്‌സി നിയമപാലകരിൽ ശക്തനായ വ്യക്തിയായിരുന്നു. 2011 ജനുവരിയിൽ അദ്ദേഹം ആദ്യമായി സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും ഒടുവിൽ 2022ലെ തന്റെ അഞ്ചാം തവണത്തെ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചു. അദ്ദേഹത്തിന് ഭാര്യയും മുതിർന്ന നാല് കുട്ടികളുമുണ്ട്.
“പാസായിക് കൗണ്ടി ഷെരീഫ് റിച്ചാർഡ് ബെർഡ്‌നിക്കിന്റെ ദാരുണമായ നഷ്ടത്തെക്കുറിച്ച് അറിഞ്ഞതിൽ തനിക്ക് അതിയായ ദുഃഖമുണ്ട്” എന്ന് ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫി ഒരു പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
ശ്രദ്ധിക്കുക…
നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ പ്രതിസന്ധിയിലാണെങ്കിൽ ആത്മഹത്യ ആൻഡ് ക്രൈസിസ് ലൈഫ് ലൈനിൽ എത്താൻ 988 എന്ന നമ്പറിൽ വിളിക്കുക. മുമ്പ് നാഷണൽ എന്നറിയപ്പെട്ടിരുന്ന നെറ്റ്‌വർക്കിലേക്കും നിങ്ങൾക്ക് വിളിക്കാം
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB








































