തിരുവനന്തപുരം: വിദേശ സർവകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ അവസാനിപ്പിക്കാൻ സി.പി.എം നേതൃത്വത്തിന്‍റെ നിർദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം.
ബജറ്റിലെ നിർദേശം തങ്ങൾ അറിയാതെ എന്നായിരുന്നു മന്ത്രി ആർ. ബിന്ദുവിന്‍റെ പരാതി. കൗൺസിൽ അല്ല ആശയം മുന്നോട്ട് വെച്ചതെന്ന് വൈസ് ചെയർമാൻ ഡോക്ടർ രാജൻ ഗുരുക്കളും പറഞ്ഞിരുന്നു. ഭരണ നേതൃത്വത്തിനിടയിലെ ഭിന്നത ഒഴിവാക്കാനാണ് ഇടപെടൽ. ബജറ്റ് ചർച്ചയുടെ മറുപടിയിൽ ധനമന്ത്രി കൂടുതൽ വിശദീകരണം നൽകുമെന്നാണ് ഭരണ നേതൃത്വത്തിന്‍റെ നിലപാട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB







































