gnn24x7

ജനറൽ എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ഉടമകളുടെ പങ്കാളികൾക്ക് സ്റ്റാമ്പ്‌ 1G വീസ; MNI യുടെ പ്രതിഷേധം ഫലം കണ്ടു

0
1432
gnn24x7

മൈഗ്രന്റ് നേഴ്സസ് അയർലണ്ട് ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ നാളുകളായി നീളുന്ന പരിശ്രമത്തിനു ഫലം കണ്ട സന്തോഷത്തിലാണ് അയർലണ്ട് ജനറൽ എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ഉടമകൾ. ജനറൽ എംപ്ലോയ്‌മെൻ്റ് പെർമിറ്റ്, ഇൻട്രാ കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ഉടമകൾക്ക് ഏറെ ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ഇവരുടെ പങ്കാളികൾക്കുള്ള ഫാമിലി റീയൂണിഫിക്കേഷൻ പോളിസി പ്രകാരം , ഇപ്പോൾ സ്റ്റാമ്പ് 3-ന് പകരം സ്റ്റാമ്പ് 1G അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചു. ഭേദഗതി ചെയ്ത സ്റ്റാമ്പ് 3 അനുമതി മെയ്‌ 15 മുതൽ പ്രാബല്യത്തിൽ വരും.

സ്റ്റാമ്പ് 1G വിസ ടമയ്ക്ക് സ്വന്തമായി പ്രത്യേക തൊഴിൽ പെർമിറ്റ് നേടേണ്ട ആവശ്യമില്ല. ആഗ്രഹിക്കുന്ന ഏതൊരു തൊഴിൽ ഏറ്റെടുക്കാൻ ഇവരെ അനുവദിക്കും. ഈ പ്രഖ്യാപനത്തിന് പുറമേ, ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ഹോൾഡർമാരുടെ പങ്കാളികളും, നിലവിൽ സ്റ്റാമ്പ് 3-ൽ ഉള്ള ഹോസ്റ്റിംഗ് കരാറിലെ ഗവേഷകരും ഇപ്പോൾ സ്റ്റാമ്പ് 1G-ന് അർഹരാണ്. രാജ്യത്ത് ഇതിനകം നിയമപരമായി താമസിക്കുന്നവരും ‘സ്റ്റാമ്പ് 3’ അനുമതി കൈവശമുള്ളവരുമായ യോഗ്യരായ പങ്കാളികൾക്ക് ഈ ആനുകൂല്യം ലഭ്യമാകും.

ഈ ചരിത്രപരമായ നേട്ടത്തിന് എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ് Migrant Nurses Ireland (MNI) ഏറ്റെടുത്ത് പ്രാവർത്തികമാക്കി വന്നത്. യാതൊരു തരത്തിലുമുള്ള സാമ്പത്തിക ലാഭമോ നേട്ടങ്ങളോ പ്രതീക്ഷിക്കാതെ, പൂർണമായും സാമൂഹ്യ പ്രതിബദ്ധതയും സഹകരണ മനോഭാവവും ഒന്ന് കൊണ്ട് മാത്രമാണ് MNI ഈ വലിയ നേട്ടം സ്വന്തമാക്കിയത്. അയർലണ്ടിലെ കുടിയേറ്റ നഴ്സുമാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സമയബന്ധിതമായ ഇടപെടലുകളിലൂടെ മാറ്റം ഉറപ്പാക്കി മുന്നോട്ട് പോവുകയാണ് MNI.

ജനറൽ എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ജീവനക്കാരുടെയും കുടുംബങ്ങളുടെയും ഏറെ നാളുകളായുള്ള ആശങ്കകൾക്കാണ് MNI യുടെ ഇടപെടലിലൂടെ ശാശ്വത പരിഹാരം ലഭിച്ചിരിക്കുന്നത്. ഓരോ മൈഗ്രൈന്റ് നേഴ്സ് കുടുംബവും MNI യോട് ഈ അവസരത്തിൽ കടപ്പെട്ടിരിക്കുകയാണ്. MNI യുടെ പ്രവർത്തനങ്ങൾക്ക് ഇനിയും ഊർജ്ജസ്വലമായി മുന്നോട്ട് പോകുന്നതിനും അയർലണ്ടിലെ വിദേശ നഴ്സുമാരുടെ ആശംസകൾ കൂടെയുണ്ടാകും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7