gnn24x7

അയർലണ്ടിൽ ഇന്ന് നോർത്തേൺ ലൈറ്റുകൾ ദൃശ്യമാകാൻ സാധ്യത

0
1481
gnn24x7

ഇന്ന് രാത്രി അയർലണ്ടിൻ്റെ ചില ഭാഗങ്ങളിൽ നോർത്തേൺ ലൈറ്റുകൾ ദൃശ്യമാകാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് ബഹിരാകാശ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഈ ആഴ്‌ചയുടെ തുടക്കത്തിൽ അയർലണ്ടിൽ അറോറ ലൈറ്റുകൾദൃശ്യമായിരുന്ന. ഈ വാരാന്ത്യത്തിന് മുമ്പ് ഈ ആകാശ വിസ്മയം കാണാനുള്ള മറ്റൊരു അവസരമുണ്ടായേക്കാമെന്നാണ് പ്രവചനം. അയർലണ്ടിൻ്റെ വടക്കൻ പകുതിയിൽ തെക്ക് ഭാഗത്തേക്കാളും അറോറ കാണാനുള്ള സാധ്യത കൂടുതലാണ്ഇന്നലെ വൈകുന്നേരം AuroraWatchUK ഒരു റെഡ് അലർട്ട് പുറപ്പെടുവിച്ചു.

നോർത്തേൺ ലൈറ്റുകൾ കാണുന്നതിന് തെളിഞ്ഞ ആകാശം നിർണായകമാണ്. ശനിയാഴ്ച വരെയുള്ള മേഘാവൃതമായ അന്തരീക്ഷം കാരണം നോർത്തേൺ ലൈറ്റുകൾ ദൃശ്യമാകാൻ തടസ്സമായേക്കാം. യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ്റെ വെബ്‌സൈറ്റിൽ നിങ്ങൾക്ക് അറോറ ട്രാക്ക് ചെയ്യാനാകും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7