സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിച്ച്, സന്തോഷ് മോഹൻ സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പ്രകാശനം ചെയ്തു. വിജയ് യേശുദാസ് ആലപിച്ച ഈ ഗാനം ജോസ് മോട്ടോയുടെ വരികൾക്ക് റോണി റാഫേലിൻ്റെ ഈണത്തിലുള്ള വേദനയുടെ ഓർമ്മകൾ ഉണർത്തുന്ന ഒരു ഗാനമായിട്ടാണ് അനുഭവപ്പെടുക.
ഏറെ നാളത്തെ ഇടവേളക്കുശേഷമാണ് ലാളിത്യമുള്ളവരികളിലൂടെയും ഇമ്പകരമായ ഈണത്തിലൂടെയും അർത്ഥവത്തായ ഒരു ഗാനം ഉണ്ടാകുന്നത്. നെഞ്ചോരം ചാഞ്ചാടും
കുഞ്ഞാറ്റേ നിൻ്റെ പീലിചേലച്ചോന്നു നിന്നു.
എന്ന ഈ ‘ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
പൊലീസ് ഡേ ഒരു പൊലീസ് സ്റ്റോറിയുടെ കഥ പറയുന്ന ചിത്രമാണ്.
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമ ‘ഇതിനിടയിൽ ഇത്തരമൊരു താരാട്ടുപാട്ടിൻ്റെ പ്രസക്തി ഒരു കുടുംബ പശ്ചാത്തലത്തിലേക്കാണ് എത്തപ്പെടുന്നത്.
ഇത്തരത്തിലൊരു കഥാപശ്ചാത്തലത്തിന് ഈ സിനിമയിലെ പ്രസക്തിയെന്ത്?
ടിനി ടോം ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ
ഡി.വൈ.എസ്.പി ലാൽ മോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹരീഷ് കണാരൻ, നന്ദു, ധർമ്മജൻ ബൊൾ ഗാട്ടി, അൻസിബ, ശീ ധന്യ എന്നിവരും ഏതാനം പുതുമുഖങ്ങളും പ്രധാന
വേഷങ്ങളിലെത്തുന്നു
രചന – മനോജ് ഐ.ജി.
സംഗീതം – റോണി റാഫേൽ, ഡിനു മോഹൻ
ഛായാഗ്രഹണം – ഇന്ദ്രജിത്ത്.
എഡിറ്റിംഗ് – രാകേഷ് അശോക്.
കലാസംവിധാനം -രാജ്യ ചെമ്മണ്ണിൽ.
മേക്കപ്പ് – ഷാമി
കോസ്റ്റ്യം ഡിസൈൻ – റാണാ പ്രതാപ്.
നിശ്ചല ഛായാഗ്രഹണം – ശാലു പേയാട്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജൻ മണക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കൊടപ്പനക്കുന്ന്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂൺ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






