ഖത്തറിൽ നിന്ന് അയർലണ്ടിലേക്കുള്ള വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടു. അപ്രതീക്ഷിതമായി നടന്ന അപകടത്തിൽ ആറ് യാത്രക്കാർക്കും ആറ് ക്യാബിൻ ക്രൂവിനും പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരിൽ മലയാളി യാത്രക്കാരും ഉൾപ്പെട്ടതയാണ് പ്രാഥമിക നിഗമനം. ഖത്തർ എയർവേയ്‌സ് QR107 ഫ്ലൈറ്റ് ആണ് ആകാശച്ചുഴിയിൽ പെട്ടത്. കഴിഞ്ഞയാഴ്ച സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ടതിനു പിന്നാലെ ഒരു യാത്രക്കാരൻ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സ് ഫ്ലൈറ്റ് QR107 ഷെഡ്യൂൾ ചെയ്ത പ്രകാരം 13.00 ന് മുമ്പ് ഡബ്ലിൻ എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന് Daa (ഡബ്ലിൻ എയർപോർട്ട് നോക്കുന്ന അതോറിറ്റി) അറിയിച്ചു. ഡബ്ലിൻ എയർപോർട്ട് ടീം യാത്രക്കാർക്കും എയർലൈൻ ജീവനക്കാർക്കും ഗ്രൗണ്ടിൽ പൂർണ്ണ സഹായം നൽകുന്നത് തുടരുന്നതായി DAA കൂട്ടിച്ചേർത്തു.തുർക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെ വിമാനത്തിൽ കനത്ത പ്രക്ഷുബ്ധത അനുഭവപ്പെട്ടത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb