ഡബ്ലിൻ സിറ്റി സെൻ്ററിലെ താൽക്കാലിക ക്യാമ്പിൽ നിന്ന് നിരവധി അഭയാർത്ഥികളെ മാറ്റി പാർപ്പിച്ചു. ഗ്രാൻഡ് കനാലിൽ കെട്ടിയ കൂടാരങ്ങൾ പൊളിക്കുന്നതിനുള്ള പ്രവർത്തനം വ്യാഴാഴ്ച രാവിലെ തന്നെ ആരംഭിച്ചു. എൺപതോളം ടെൻ്റുകൾ നീക്കം ചെയ്തു. ഇവിടെ തമ്പടിച്ച അഭയാർത്ഥികളെ സർക്കാർ നൽകുന്ന അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് 1,939 അപേക്ഷകരാണ് താമസ സൗകര്യത്തിനായി കാത്തിരിക്കുന്നത്. ടെൻറ്റുകൾ നീക്കം ചെയ്തതിനു പിന്നാലെ സ്ഥലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. ഹെൽത്ത് സർവീസ്, വാട്ടർവേയ്സ് അയർലൻഡ് പ്രതിനിധികളും പങ്കെടുത്തു. ഇത് മൂന്നാം തവണയാണ് ഗ്രാൻഡ്സ് കനാലിലെ അനധികൃത ടെൻറ്റുകൾ പൊളിച്ച് നീക്കുന്നത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb