ഛണ്ഡീഗഡ്: കങ്കണ റണാവത്തിനെ മർദ്ദിച്ച സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രതികരണം പുറത്ത്. കർഷക സമരത്തെക്കുറിച്ചുള്ള കങ്കണാ റണാവത്തിന്റെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ചണ്ഡീഗഡ് സി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ വെളിപ്പെടുത്തി. “കർഷകർ 100 രൂപയ്ക്കാണ് അവിടെ ഇരിക്കുന്നതെന്ന് അവർ പറഞ്ഞു…. 100 രൂപക്ക് അവൾ അവിടെ പോയി ഇരിക്കുമോ… അവർ ഇങ്ങനെ പറയുമ്പോൾ എൻ്റെ അമ്മ അവിടെ ഇരുന്നു പ്രതിഷേധിക്കുകയായിരുന്നു… എന്ന് കുൽവീന്ദർ പറഞ്ഞു.
കങ്കണാ റാവത്തിനെ മർദ്ദിച്ചതിന് പിന്നാലെ കൗറിനെ സസ്‌പെൻഡ് ചെയ്യുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ വിജയിച്ച് ദില്ലിയിലേക്ക് പോകുന്നതിനിടയാണ് കങ്കണ റണാവത്തിന് മർദ്ദനമേറ്റത്. അതിനിടെ, പഞ്ചാബിൽ തീവ്രവാദം വർധിക്കുകയാണെന്ന് കങ്കണാ റണാവത്ത് പ്രതികരിച്ചു.
സെക്യൂരിറ്റി ചെക്ക്-ഇൻ സമയത്താണ് സംഭവം നടന്നത്. സുരക്ഷാ പരിശോധനയ്ക്കായി ഫോൺ ട്രേയിൽ വയ്ക്കാൻ കങ്കണ വിസ്സമ്മതിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തർക്കത്തിനിടെ കങ്കണ ഉദ്യോഗസ്ഥയെ തള്ളി മാറ്റി. പ്രകോപിതയായ കുൽവീന്ദർ കൗർ കങ്കണയെ അടിച്ചുവെന്നും പറയുന്നു.
വിഷയം അന്വേഷിക്കാനായി മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചു. 74,755 വോട്ടുകൾക്കാണ് ദേശീയ അവാർഡ് ജേതാവായ കങ്കണ കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ പരാജയപ്പെടുത്തിയത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































