അയർലണ്ടിൽ തെരഞ്ഞെടുപ്പിന്റെ മുൻ ദിവസങ്ങളിൽ സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം. നിരവധി സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചു. നാല് വ്യത്യസ്ത സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്റർ (എൻസിഎസ്‌സി) അറിയിച്ചു. റഷ്യൻ അനുകൂല ഹാക്കിംഗ് ഗ്രൂപ്പുകQളാണ് ഏകോപിത ആക്രമണത്തിന് പിന്നിലെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. Voter.ie വെബ്സൈറ്റാണ് ഹാക്കർമാർ പ്രധാനമായും ലക്ഷ്യമിടുന്നത്. സൈബർ ആക്രമണത്തിന്റെ ഫലമായി നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടുവെങ്കിലും പുനഃസ്ഥാപിച്ചു.

സൈബർ ആക്രമണത്തിൽ വൈറസോ റാൻസംവെയറോ ഉൾപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം സൈബർ ആക്രമണങ്ങൾ എൻസിഎസ്‌സി പ്രതീക്ഷിച്ചിരുന്നതായും വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പ് രജിസ്റ്റർ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇലക്ടറൽ കമ്മീഷനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും എൻസിഎസ്‌സി ഡയറക്ടർ റിച്ചാർഡ് ബ്രൗൺ അടുത്തിടെ പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































