ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടി ഫെൽജിൻ ജോസ്. Cabra-Glasnevin LEA-യിൽ നിന്നുമാണ് ഫെൽജിൻ കൗൺസിലിലേക്ക് എത്തുന്നത്. 11% വോട്ടുകൾ നേടിയാണ് ഗ്രീൻ പാർട്ടി സ്ഥാനാർഥിയായ ഫെൽജിൻ ജോസിന്റെ വിജയം.

ആദ്യം ദിനം വോട്ടെണ്ണൽ അവസിച്ചപ്പോൾ 10.8% വോട്ടുകൾ നേടി ഫെൽജിൻ ഒന്നാമതെത്തി. രണ്ടാം ദിവസത്തെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 11%വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഫെൽജിൻ വിജയം സ്വന്തമാക്കി.

ഡബ്ലിൻ ഫിൻഗ്ലസ് നിവാസികളായ ജോസ് സെബാസ്റ്റ്യൻ ( ജോയ്) – കൊച്ചുറാണി ദാമ്പതികളുടെ രണ്ടാമത്തെ മകനാണ് 27 വയസുകാരനായ ഫെൽജിൻ. കോതമംഗലം സ്വദേശികളാണ് ഫെൽജിന്റെ കുടുംബം. അയർലണ്ടിലെത്തിയ ആദ്യകാല മലയാളി പ്രവാസികളിൽ പ്രമുഖനാണ് ജോയ്. തങ്ങൾക്ക് ഏറെ സുപരിചിതനായ ജോയുടെ മകൻ തെരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു ഐറിഷ് മലയാളി സമൂഹം.

DCUവിൽ ഭൗതികശാസ്ത്ര ഗവേഷക വിദ്യാർത്ഥിയും, പരിസ്ഥിതി പ്രവർത്തകനുമാണ് ഫെൽജിൻ. ഫെൽജിൻ ചെയർപേഴ്‌സൺ ആയ ഡബ്ലിൻ കമ്മ്യൂട്ടർ കോയലിഷൻ എന്ന ഗ്രൂപ്പ് ഡബ്ലിനിലെ ഗതാഗത മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകി ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നിരവധി വികസന രേഖകൾ ഇതിനോടകം ചർച്ചയായി മാറി.

നഗരത്തിനായി നടത്തിയ കാമ്പയിനുകൾ പലതും ദേശീയ തലത്തിൽ തന്നെ ചർച്ചകൾക്ക് വഴി തുറന്നു. തെരഞ്ഞെടുപ്പിൽ ഫെൽജിൻ ജോസിന്റ മിന്നും വിജയത്തിൽ ഐറിഷ് മലയാളികൾ ഏവരും ഏറെ ആവേശത്തിലാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
                









































